Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസിഫ് ഫുട്​ബാൾ: ജിദ്ദ...

സിഫ് ഫുട്​ബാൾ: ജിദ്ദ ഫ്രണ്ട്സ് സെമിയിൽ 

text_fields
bookmark_border
സിഫ് ഫുട്​ബാൾ: ജിദ്ദ ഫ്രണ്ട്സ് സെമിയിൽ 
cancel

ജിദ്ദ: സിഫ് ഫുട്ബാളിൽ നിർണായക മത്സരത്തിൽ നിലവിലെ ജേതാക്കളായ റിയൽ കേരളയുടെ ഹാട്രിക്  മോഹങ്ങളെ തകർത്ത ജിദ്ദ ഫ്രണ്ട്സ് സെമി ഫൈനലിൽ പ്രവേശിച്ചു. ഗ്രൂപ്പിലെ രണ്ടു മത്സരങ്ങൾ തോറ്റ റിയൽ ടൂർണമ​​െൻറിൽ നിന്ന് സെമികാണാതെ പുറത്തായി.  കളിയുടെ ഏഴാം മിനിറ്റിൽ സനൂജി​​​െൻറ  ക്രോസ്  ഫ്രണ്ട്സി​​​െൻറ  ഗോൾമുഖത്തു ഉണ്ടാക്കിയ ആശയക്കുഴപ്പത്തിൽ നിഷാദ് കൊളക്കാടൻ ഗോൾകീപ്പർ ഫവാസിനെ കബളിപ്പിച്ചു പന്ത് വലയിലാക്കി. 22 ാം മിനുട്ടിൽ ഫ്രണ്ട്സി​​​െൻറ പ്രത്യാക്രമണം തടയാൻ റിയൽ കേരളക്ക് പെനാൽറ്റി വഴങ്ങേണ്ടി വന്നു. സ്പോട് കിക്ക് വലയിലാക്കി ഈനാസ് സമനില നേടി. അധികം കഴിയും മുമ്പ്​ ഇൗനാസ്​ വീണ്ടും ഗോൾ നേടി.

ബോക്സിനു പുറത്ത വച്ചെടുത്ത മിന്നുന്ന ഷോട്ട് ബാറിന് തട്ടി തെറിച്ചു ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി വലയിൽ കയറി. 2-1. റിയൽ പ്രതിരോധത്തെ അനായാസം കടന്നു കയറി ബുജൈർ ഫ്രണ്ട്​സി​​​െൻറ ലീഡുയർത്തി 3-1. മനാഫ് ഫ്രണ്ട്സിനു വേണ്ടിയും റമീസ് റിയൽ കേരളക്ക് വേണ്ടിയും ഗോളുകൾ നേടി പട്ടിക പൂർത്തിയാക്കി. 4-2. മുഹമ്മദ് ഈനാസാണ് മാൻ ഓഫ് ദ മാച്ച്  സി ഡിവിഷനിലെ ആദ്യ മത്സരത്തിൽ മഹ്ജർ എഫ്​.സി അബൂബക്കർ തൽഹത് നേടിയ ഒരു ഗോളിന് യുണൈറ്റഡ് സ്പോർട്സ് ക്ലബ് -ബി യെ തോൽപ്പിച്ച് സെമിയിൽ കടന്നു. ചുക്കാർ ആണ് മാൻ ഓഫ് ദ മാച്ച്. രണ്ടാം മത്സരത്തിൽ ഫാൽക്കൺ എഫ്​.സി തൂവൽ രണ്ടു ഗോളിന് ബ്ലൂ സ്​റ്റാർ സീനിയേഴ്സിനെ പരാജയപ്പെടുത്തി.

അനൂപ് അബ്​ദുൽ ഹമീദ്, അജ്മൽ അലി എന്നിവർ ഫാൽക്കണ്‌ വേണ്ടി സ്കോർ ചെയ്തു . അജ്മൽ അലി യാണ് കളിയിലെ കേമൻ. ബി ഡിവിഷനിലെ ആദ്യ മത്സരത്തിൽ ന്യൂ കാസിൽ എഫ്​.സിയും ബ്ലൂ സ്​റ്റാർ എയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. മുഹമ്മദ് ആഷികും നൗഫൽ ചൊക്ലിയുമാണ് ഗോൾ നേടിയത്. മുഹമ്മദ് ആഷിഖ് പാറമ്മൽ ആണ് മാൻ ഓഫ് ദ മാച്ച്. മറ്റൊരു മത്സരത്തിൽ മക്ക ബി.സി.സിയും എ.സി.സി ബി യും ഓരോ ഗോൾ അടിച്ചു സമനിലയിൽ പിരിഞ്ഞു. സയീദ് നാസർ ഷംലാൻ എ.സി.സിക്ക് വേണ്ടിയും നിഷാദ് മക്ക ബി.സി.സിക്ക് വേണ്ടിയും ഗോളുകൾ നേടി. നിഷാദ് വീരാൻ കുട്ടിയാണ് മാൻ ഓഫ് ദ മാച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssemi finalmalayalam newsswiff footballJiddah friend
News Summary - swiff football-Jiddah friend in Semi final
Next Story