Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റി​യ​യു​ടെ...

സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം മാ​നി​ക്ക​ണം​ -സൗ​ദി മ​ന്ത്രി​സ​ഭ

text_fields
bookmark_border
സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം മാ​നി​ക്ക​ണം​ -സൗ​ദി മ​ന്ത്രി​സ​ഭ
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സ​ൽ​മാ​ൻ രാ​ജാ​വ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

റി​യാ​ദ്​: സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടും അ​തി​ന്​ ലോ​കം ക​ൽ​പി​ക്കേ​ണ്ട പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞും സൗ​ദി മ​ന്ത്രി​സ​ഭ. ചൊ​വ്വാ​ഴ്​​ച സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ റി​യാ​ദി​ലെ അ​ൽ​യ​മാ​മ കൊ​ട്ടാ​ര​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ്​ സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ മാ​നി​ക്കു​ക​യും അ​തി​​ന്റെ കാ​ര്യ​ങ്ങ​ളി​ൽ വി​ദേ​ശ ഇ​ട​പെ​ട​ൽ നി​ര​സി​ക്കു​ക​യും ചെ​യ്യേ​ണ്ട​തി​​ന്റെ പ്രാ​ധാ​ന്യം ഊ​ന്നി​പ്പ​റ​ഞ്ഞ​ത്.

ഈ ​വി​ഷ​യ​ത്തി​ൽ അ​റ​ബ്, ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ അ​സാ​ധാ​ര​ണ മ​ന്ത്രി​ത​ല യോ​ഗം ന​ട​ത്തി​യ പ്ര​സ്താ​വ​ന​യെ മ​ന്തി​സ​ഭ ശ​രി​വെ​ച്ചു. ഫ​ല​സ്​​തീ​ൻ ജ​ന​ത​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ശ്ര​മ​ങ്ങ​ളു​ടെ വി​ജ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു​വെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ൽ അ​ഖ്‌​സ പ​ള്ളി​യു​ടെ പ​വി​ത്ര​ത​ക്കെ​തി​രാ​യ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളെ​യും ജ​റു​സ​ലേ​മി​​ന്റെ ച​രി​ത്ര​പ​ര​വും നി​യ​മ​പ​ര​വു​മാ​യ പ​ദ​വി​യെ ത​ക​ർ​ക്കാ​ൻ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

ഫ​ല​സ്തീ​നി​ലെ നി​ര​പ​രാ​ധി​ക​ളാ​യ സി​വി​ലി​യ​ന്മാ​ർ​ക്കും ഇ​സ്​​ലാ​മി​ക ഗേ​ഹ​ങ്ങ​ൾ​ക്കും എ​തി​രാ​യ ഗു​രു​ത​ര​മാ​യ ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​സ്രാ​യേ​ലി​നെ ഉ​ത്ത​ര​വാ​ദി​ക​ളാ​ക്ക​ണ​മെ​ന്ന് അ​ന്താ​രാ​ഷ്​​ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ മൊ​ത്ത​ത്തി​ലു​ള്ള സം​ഭ​വ​വി​കാ​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​ൽ സം​യു​ക്ത സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും പ​ശ്ചി​മേ​ഷ്യ​ൻ ​മേ​ഖ​ല​യി​ലും ലോ​ക​ത്താ​കെ​യും സു​ര​ക്ഷ​യും സ​മൃ​ദ്ധി​യും സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചും ച​ർ​ച്ച ചെ​യ്തു.

യ​മ​ന്​ ന​ൽ​കി​യ പു​തി​യ സാ​മ്പ​ത്തി​ക പി​ന്തു​ണ സാ​മ്പ​ത്തി​ക​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നും സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സു​സ്ഥി​ര വ​ള​ർ​ച്ച​ക്കും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യാ​നും യ​മ​ൻ ജ​ന​ത​ക്ക് സ്ഥി​ര​ത​യും വി​ക​സ​ന​വും കൈ​വ​രി​ക്കു​ന്ന​തി​നു​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി.

യോ​ഗം നി​ര​വ​ധി വ​കു​പ്പു​ക​ളു​ടെ പ്ര​ക​ട​ന സൂ​ച​ക​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു. ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മേ​ഖ​ല കൈ​വ​രി​ച്ച ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച​യെ മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaGulf NewsSovereigntysaudi cabinet
News Summary - Syria's sovereignty should be respected - Saudi cabinet
Next Story