എത്ര പീഡിപ്പിച്ചാലും മോദിക്കെതിരെ നീണ്ട രാഹുൽ ഗാന്ധിയുടെ കൈ ഒരിഞ്ച് താഴില്ല -ടി. സിദ്ദീഖ്
text_fieldsമദീന: രാജ്യത്തെ കട്ടുമുടിക്കുന്ന ബി.ജെ.പി സർക്കാറിനെതിരെ പ്രതികരിക്കുന്നതുകൊണ്ട് രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി സർക്കാർ എത്ര പീഡിപ്പിച്ചാലും അദ്ദേഹത്തിന്റെ ശബ്ദത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എ. ഹ്രസ്വസന്ദർശനത്തിന് മദീനയിലെത്തിയ സിദ്ദീഖ് മദീന ഒ.ഐ.സി.സി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് രാഹുൽ ഗാന്ധി. വീണ്ടെടുക്കാനുള്ള പോരാട്ടത്തിൽ മുഴുവൻ ആളുകളെയും നമുക്ക് കോർത്തിണക്കണമെന്നും പുൽവാമയിൽ ഇന്ത്യൻ ജവാന്മാരെ ജീവൻ നഷ്ടപ്പെട്ടതിനെക്കുറിച്ച് ബി.ജെ.പി നേതാവും ജമ്മു-കശ്മീർ മുൻ ഗവർണറുമായ സത്യപാൽ മാലിക്കിെൻറ പ്രസ്താവനയെക്കുറിച്ച് പ്രധാനമന്ത്രി മൗനം വെടിഞ്ഞ് സത്യാവസ്ഥ തുറന്നുപറയണമെന്നും ടി. സിദ്ദീഖ് കൂട്ടിച്ചേർത്തു. പ്രസിഡൻറ് ഹമീദ് പറമ്പിൽ അധ്യക്ഷത വഹിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് മെംബർ മജീദ് ചെറുവാടി, ബഷീർ കായംകുളം, നജീബ് പത്തനംതിട്ട, ഹിഫ്സുറഹ്മാൻ, റാഫി വി.കെ. വയനാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുജീബ് ചെനാത്ത് സ്വാഗതവും തസ്ലിം കൊല്ലം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.