താനും എയർ എന്ത്യ താളംതെറ്റലിന്‍റെ ഇരയെന്ന് ടി. സിദ്ദീഖ്
text_fieldsറിയാദ്: എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സമയനിഷ്ഠയിലുള്ള അനാസ്ഥക്ക് താനും ഇരയായി മാറിയെന്നും അപ്പോഴാണ് ഗൾഫ് സെക്ടറിലെ പ്രവാസി യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന്‍റെ വ്യാപ്തി മനസിലായതെന്നും ടി. സിദ്ദീഖ് എം.എൽ.എ. ജനുവരി 30നായിരുന്നു തനിക്ക് റിയാദിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. അന്ന് രാത്രി എട്ടിന് കോഴിക്കോട് നിന്ന് പുറപ്പെടേണ്ട വിമാനം പറന്നുയർന്നത് പിറ്റേന്ന് രാവിലെ എട്ടിനായിരുന്നു.
കുട്ടികളും കുടുംബങ്ങളുമടക്കം 146ഓളം യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്. ഇത് ഇടക്കിടെയുണ്ടാവുന്ന സ്ഥിരം സാഹചര്യമായി മാറിയിട്ടുണ്ട്. ഈ പ്രശ്നം ഗൾഫ് സെക്ടറിൽ മാത്രമേ നടക്കുന്നുള്ളൂ എന്നതാണ് പ്രത്യേകത. മറ്റൊരു സെക്ടറിലും ഇതുണ്ടാവുന്നില്ല. ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യാനുണ്ടാവുന്ന സന്ദർഭങ്ങളിലാവട്ടെ ടിക്കറ്റ് നിരക്കുയർത്തുന്ന മറ്റൊരു അന്യായവും പതിവാണ്.
ഇതുരണ്ടും അഡ്രസ് ചെയ്യേണ്ട വിഷയങ്ങളാണ്. ഇതിനൊരു അറുതിയുണ്ടായാലേ തീരൂ. ഉയർത്താൻ പറ്റുന്ന വേദികളിലും അധികാരികളുടെ മുന്നിലുമെല്ലാം ഈ പ്രശ്നം താനുന്നയിക്കുമെന്നും പരിഹാരത്തിനായി ശ്രമിക്കുമെന്നും ടി. സിദ്ദീഖ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.