'ടാകാഡാം' സ്റ്റാർട്ടപ് ആക്സിലറേറ്റർ പ്രോഗ്രാം വിജയികളെ പ്രഖ്യാപിച്ചു
text_fieldsജുബൈൽ: കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂനിവേഴ്സിറ്റി (കെ.എ.യു.എസ്.ടി), സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്) എന്നിവ സംയുക്തമായി സംഘടിപ്പിച്ച 'ടാകാഡാം' സ്റ്റാർട്ടപ് ആക്സിലറേറ്റർ പ്രോഗ്രാമിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രാരംഭ ഘട്ട സംരംഭകരെയും അവരുടെ ആശയങ്ങളെയും പുതിയതും ഉയർന്ന സാധ്യതയുള്ളതുമായ സ്റ്റാർട്ടപ്പുകളായി വികസിപ്പിക്കുകയാണ് കെ.എ.യു.എസ്.ടി ആസ്ഥാനമാക്കി സൗദി ബ്രിട്ടീഷ് ബാങ്ക് സ്പോൺസർ ചെയ്യുന്ന ആറ് മാസം നീണ്ടുനിൽക്കുന്ന 'ടാകാഡാം' സ്റ്റാർട്ടപ് ആക്സിലറേറ്റർ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിട്ടത്.
മാർച്ച് 10ന് നടന്ന വെർച്വൽ മത്സരത്തിൽ 37 സ്റ്റാർട്ടപ്പുകളിൽ നിന്ന് 76 സ്ഥാപകർ 4 മില്യൺ റിയാൽ സമ്മാനത്തിനായി മത്സരിച്ചു. ഇവരിൽനിന്നും 10 വിജയികളെ തിരഞ്ഞെടുത്തു. 4,200ലധികം പ്രേക്ഷകർ അവാർഡ് ജേതാക്കൾക്കായി വോട്ട് രേഖപ്പെടുത്തി. യോഗ്യതയുള്ള അധ്യാപകരുമായി വിദ്യാർഥികളെ ബന്ധപ്പെടുത്തുന്ന മൊബൈൽ വിദ്യാഭ്യാസ പ്ലാറ്റ്ഫോം അൽഗൂരു, മാതാപിതാക്കളെ അംഗീകൃത ബേബി സിറ്ററുകളുമായി ബന്ധിപ്പിക്കുന്ന അപ്ലിക്കേഷൻ ജലീസ, ചെറുകിട ബിസിനസുകൾക്കായുള്ള ഓൺ ഡിമാൻഡ്, വെയർഹൗസിങ് സേവനം ലഭ്യമാക്കുന്ന ലോഗെക്സ തുടങ്ങി 11 ഇനങ്ങളാണ് ഒന്നാമതെത്തിയത്.
സ്വീകരിച്ച സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ബിസിനസ് വളർത്തുന്നതിന് 150,000 റിയാൽ സീറോ ഇക്വിറ്റി ഫണ്ടിങ് ലഭിക്കും. വിദഗ്ധരായ ഉപദേശകരുമായി ബന്ധിപ്പിക്കുകയും പരിശീലന പരിപാടികളിൽ പങ്കെടുപ്പിക്കുകയും ബിസിനസ് വളർത്തുന്നതിന് പ്രമുഖ സ്റ്റാർട്ടപ്പുകളുടെ ഭാഗമാകുകയും ചെയ്യും. പങ്കെടുക്കുന്ന ടീമുകൾക്ക് കോ വർക്കിങ് ലാബ് സൗകര്യങ്ങളും നൽകും. 2020 ടാകാഡാം സ്റ്റാർട്ടപ് ആക്സിലറേറ്ററിലെ ബിരുദധാരികൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി കെ.എ.യു.എസ്.ടിയിലെ ഇന്നവേഷൻ ആൻഡ് ഇക്കണോമിക് െഡവലപ്മെൻറ് വൈസ് പ്രസിഡൻറ് ഡോ. കെവിൻ കലൻ പറഞ്ഞു. 2021 ടാകാഡാം സ്റ്റാർട്ടപ് ആക്സിലറേറ്റർ കോഹോർട്ടിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട് .
2021 ഏപ്രിൽ 10ന് അവസാനിക്കും. താൽപര്യമുള്ള സ്റ്റാർട്ടപ്പുകൾ https://taqadam.kaust.edu.sa / ലിങ്ക് വഴി അപേക്ഷിക്കണം. സൗദി അറേബ്യക്ക് പുറത്തുള്ള സംരംഭകർക്കും അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.