ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു
text_fieldsത്വാഇഫ്: ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടിയ ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഒട്ടകരൂപം ശ്രദ്ധേയമാവുന്നു. സൗദി കാമൽ ഫെഡറേഷൻ പ്രസിഡൻറ് അമീർ ഫഹദ് ബിൻ ജലവി ബിൻ അബ്ദുൽ അസീസ് ആണ് 2019 മധ്യത്തിൽ ഒട്ടകരൂപം രാജ്യത്തിന് സമർപ്പിച്ചത്. ഇതോടെ ഈ ഗണത്തിലെ ലോകത്തിലെ ഏറ്റവും വലിയ സ്തൂപമായി ഒട്ടകരൂപം മാറി. ത്വാഇഫിലെ ഒട്ടക ഗ്രാമം എന്നറിയപ്പെടുന്ന കിങ് ഫൈസൽ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന 10 മീറ്റർ വീതിയും 4.65 മീറ്റർ ഉയരമുള്ള ഒട്ടക പ്രതിരൂപം ഉരുക്കിെൻറ അടിത്തറയിലാണ് നിർമിച്ചിരിക്കുന്നത്.
ജ്യാമിതീയ രീതിയിൽ രൂപകൽപ്പന ചെയ്ത ഈ സ്തൂപത്തിനുള്ളിൽ 51,000 വൈദ്യുത വിളക്കുകൾ ആണ് പ്രകാശിക്കുന്നത്. കലാപരമായ മൂല്യം കണക്കിലെടുത്ത് സൗദിക്കകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഒരു പ്രധാന സന്ദർശന സ്ഥലമായി ഈ സ്തൂപം ഇതിനോടകം മാറിയിട്ടുണ്ട്. 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന ഒട്ടകങ്ങളുടെ സാംസ്കാരിക പ്രാധാന്യം ആഘോഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറ രക്ഷാകർതൃത്വത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ത്വാഇഫിലെ വൈദ്യുത വിളക്കുകൾ കൊണ്ടുള്ള ഈ ഒട്ടകരൂപം.
നേരത്തെ രാജ്യത്തെ 787 റൗണ്ടുകളിൽ മത്സരിച്ച 11,186 ഒട്ടകങ്ങളുടെ ഗിന്നസ് റെക്കോർഡിന് അർഹമായ ലോകത്തിലെ ഏറ്റവും വലിയ ഒട്ടക കായികമേളയായ ഫെസ്റ്റിവലിെൻറ ആദ്യ പതിപ്പിന് ശേഷം കിരീടാവകാശി ഒട്ടകമേളയിൽ പ്രഖ്യാപിച്ച രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണ് ഒട്ടക പ്രതിരൂപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.