താജുൽ ഉലമാ 40ാം ആണ്ട് പ്രചാരണോദ്ഘാടനവും നേതാക്കൾക്ക് സ്വീകരണവും
text_fieldsജിദ്ദ: അവിഭക്ത സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ പ്രസിഡൻറും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന താജുൽ ഉലമാ ശൈഖുനല് കെ.കെ. സ്വദഖത്തുല്ല മൗലവിയുടെ 40ാം ആണ്ടിന്റെ പ്രചാരണാർഥം ഇസ്ലാമിക് കൾചറൽ സൊസൈറ്റി (ഐ.സി.എസ്) സൗദി നാഷനൽ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചു. 2024 ഫെബ്രുവരി 27, 28, 29 തീയതികളിൽ വണ്ടൂരിൽ നടക്കുന്ന പരിപാടിയുടെ സൗദിതല പ്രചാരണോദ്ഘാടനവും ഹ്രസ്വ സന്ദർശനാർഥം സൗദിയിലെത്തിയ സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ചടങ്ങിൽ നടന്നു.
ജിദ്ദ-ഷറഫിയ്യ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ മത-രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുത്തു. ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗം അലി അക്ബർ മൗലവി ഉദിരംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജീവിത വിശുദ്ധിക്ക് താജുൽ ഉലമയെ മാതൃകയാക്കണമെന്നും കേരളീയ സമൂഹത്തിനും മുസ്ലിം സമുദായത്തിനും അദ്ദേഹം ചെയ്ത നിസ്തുല സേവനങ്ങൾ ഏറെ മാതൃകപരമാണെന്നും അദ്ദേഹം പറഞ്ഞു.
സുന്നീ യുവജന ഫെഡറേഷൻ സ്റ്റേറ്റ് സെക്രട്ടറി അശ്റഫ് ബാഖവി കാളികാവ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നേതാക്കൾക്ക് സ്വീകരണവും പുതിയ ഐ.സി.എസ് ദമ്മാം കമ്മിറ്റി പ്രഖ്യാപനവും നടന്നു. അബ്ദുൽ ഹമീദ് സഖാഫി എടപ്പറ്റ, നൗഷാദ് ആക്കപ്പറമ്പിൽ, അബ്ദുറഹ്മാൻ മൗലവി നാലകത്ത്, ഷാഹുൽ ഹമീദ് വഹബി ദേവാല, അഷറഫ് വഹബി മൂന്നിയൂർ എന്നിവർ സംസാരിച്ചു. ജി.എം. ഫുർഖാനി സ്വാഗതവും എ.പി. അൻവർ വണ്ടൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.