'പകുതിയെടുക്കുക; മുഴുവൻ വില നൽകുക'
text_fieldsജിദ്ദ: കഴിഞ്ഞദിവസങ്ങളിൽ വ്യാപകമായി പ്രചരിച്ച 'പകുതിയെടുക്കുക; മുഴുവൻ വില നൽകുക'എന്ന പരസ്യത്തിെൻറ ഉള്ളടക്കം വിശദീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയം. പകുതിയെടുക്കുക; മുഴുവൻ വില നൽകുക എന്ന ടൈറ്റിലിലായിരുന്നു സമൂഹ മാധ്യമങ്ങളിൽ നിരവധി സ്ഥാപനങ്ങളുടെ പരസ്യം. സൗദി ആരോഗ്യ മന്ത്രാലയത്തിെൻറ പരസ്യവും ഇതിൽ വന്നിരുന്നു. എന്നാൽ കഴിഞ്ഞദിവസമാണ് എന്താണ് ഈ പരസ്യങ്ങൾകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം വിശദീകരിച്ചത്. ഒരു ഡോസ് വാക്സിൻ എടുത്ത് അവസാനിപ്പിക്കാതെ രണ്ട് ഡോസും സ്വീകരിക്കാനുള്ള അവബോധം ആളുകളിലുണ്ടാക്കുകയാണ് പരസ്യം വഴി മന്ത്രാലയം ഉദ്ദേശിച്ചത്. ഒരു സാധനത്തിെൻറ മുഴുവൻ വില നൽകി പകുതി മാത്രം വാങ്ങുന്നതിലെ പൊരുത്തക്കേട് പോലെയാണ് വാക്സിൻ രണ്ട് ഡോസും സ്വീകരിക്കാതിരിക്കുന്നതെന്നാണ് മുഴുവൻ വില നൽകുക; പകുതി സാധനമെടുക്കുക എന്ന ടൈറ്റിൽ വഴി മന്ത്രാലയം ഉദ്ദേശിച്ചത്. പകുതി സ്വീകരിച്ച് ജീവിക്കരുത് മുഴുവനാക്കുക എന്നാണ് മുഴുവൻ ഡോസ് വാക്സിൻ സീകരിക്കാനായുള്ള മന്ത്രാലയ കാമ്പയിെൻറ കാപ്ഷൻ. പകുതി പരിഹാരങ്ങൾ പ്രശ്നം പൂർണമായും പരിഹരിക്കില്ലെന്നും പകുതി പ്രതിരോധം അസമമായ ഏറ്റുമുട്ടലാണെന്നും ആരോഗ്യ മന്ത്രാലയം ഈ പരസ്യങ്ങളിൽ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.