Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടാ​ല​ന്‍റ് ടീ​ൻ​സ്...

ടാ​ല​ന്‍റ് ടീ​ൻ​സ് ‘ടീ​ൻ ടോ​ക്സ്’ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
teen talks
cancel
camera_alt

ടാ​ല​ന്‍റ് ടീ​ൻ​സ് ജി​ദ്ദ സം​ഘ​ടി​പ്പി​ച്ച 'ടീ​ൻ ടോ​ക്‌​സി'​ൽ ആ​ദി​ൽ

ന​സീ​ഫ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

ജി​ദ്ദ: ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ജി​ദ്ദ​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ ടാ​ല​ന്‍റ് ടീ​ൻ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച 'ടീ​ൻ ടോ​ക്സ്' ശ്ര​ദ്ധേ​യ​മാ​യി. വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം വി​നോ​ദ​വും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വം പ​ക​ർ​ന്നു. ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം.​എ​സ്‌.​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ദി​ൽ ന​സീ​ഫ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ച്ചു.

സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും ഹൃ​ദ്യ​വും മ​നോ​ഹ​ര​വു​മാ​യ രീ​തി​യി​ൽ അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു. കു​ട്ടി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ​ക്കു​റി​ച്ചും പു​തി​യ കാ​ല​ത്തെ പ്ര​തീ​ക്ഷ​ക​ളെ​ക്കു​റി​ച്ചും ചു​റ്റു​പാ​ടു​ക​ളെ എ​ങ്ങ​നെ ന​ന്മ​യു​ടെ തു​രു​ത്തു​ക​ളാ​ക്കി മാ​റ്റാ​ൻ സാ​ധി​ക്കു​മെ​ന്ന​തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സം​സാ​രി​ച്ചു.

സ​ദ​സ്സി​ൽ​നി​ന്നു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ്​ ആ​സി​ഫ് അ​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​ല​ന്‍റ് ടീ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സീ​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ബ്ദു​ൽ ഫ​ത്താ​ഹ് ന​ന്ദി​യും പ​റ​ഞ്ഞു. ആ​സിം ഖി​റാ​അ​ത്ത് ന​ട​ത്തി.

ടാ​ല​ന്‍റ്​ ടീ​ൻ​സ് ജി​ദ്ദ​ക്ക് കീ​ഴി​ൽ ടി.​ടി.​എ​ഫ്.​എ എ​ന്ന പേ​രി​ൽ ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യും കു​ട്ടി​ക​ൾ​ക്കാ​യി നീ​ന്ത​ൽ പ​രി​ശീ​ല​ന​വും ന​ട​ത്തു​ന്നു​ണ്ട്. ടാ​ല​ന്‍റ് ടീ​ൻ​സ് ഗേ​ൾ​സ് (ടി.​ടി.​ജെ) എ​ന്ന പേ​രി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു വി​ങ് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ഴി​വും ക​ർ​മശേ​ഷി​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ല​ന്‍റ്​ ടീ​ൻ​സു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ ക​ൺ​വീ​ന​ർ​മാ​രാ​യ പി.​സി ശി​ഹാ​ബ് (0507582701), സ​ക​രി​യ (0504380615) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsTalent Teens
News Summary - Talent Teens organizes Teen Talks
Next Story