Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദിലെ ആശുപത്രിയിൽ...

റിയാദിലെ ആശുപത്രിയിൽ ജോലിക്കിടെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
റിയാദിലെ ആശുപത്രിയിൽ ജോലിക്കിടെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു
cancel
Listen to this Article

റിയാദ്: റിയാദിലെ ആശുപത്രിയിൽ രോഗിയെ പരിശോധിച്ചുകൊണ്ടിരിക്കെ തമിഴ് വനിതാ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. റിയാദിലെ അല്‍ഫലാഹ് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ്​ മരിച്ചത്.

ഞായറാഴ്ച്ച ഉച്ചക്ക് രോഗിയെ പരിശോധിക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റാണ്. ബ്രിട്ടനിലുള്ള മകന്‍ ഡോ. വരുണ്‍ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.

അമേരിക്കയിലുള്ള മറ്റൊരു മകന്‍ നാട്ടിലെത്തും. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ചെയര്‍മാന്‍ റഫീഖ് പുല്ലൂരിന്‍റെ നേതൃത്വത്തില്‍ റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെല്‍ഫയര്‍ വിങ്​ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorDeath
News Summary - Tamil woman doctor collapsed and died while working at a hospital in Riyadh
Next Story