Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാനിൽനിന്നെത്തിയ...

സുഡാനിൽനിന്നെത്തിയ തമിഴ്​നാട്​ സ്വദേശി റിയാദ്​ എയർപ്പോർട്ടിൽ കുടുങ്ങി

text_fields
bookmark_border
സുഡാനിൽനിന്നെത്തിയ തമിഴ്​നാട്​ സ്വദേശി റിയാദ്​ എയർപ്പോർട്ടിൽ കുടുങ്ങി
cancel

റിയാദ്​: ആഭ്യന്തരപ്രശ്​നം രൂക്ഷമായ സുഡാനിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങൂന്നതിനിടെ തമിഴ്​നാട്​ സ്വദേശി റിയാദ്​ എയർപ്പോർട്ടിൽ കുടുങ്ങി. മാസങ്ങൾക്ക്​ മുമ്പ്​ കാലാവധി കഴിഞ്ഞ പാസ്​പോർട്ടാണ്​ വില്ലനായത്​. ​തമിഴ്​നാട്ടിലെ ഗൂഡല്ലൂർ സ്വദേശി കൃസ്​തുരാജിനെ ഈ പ്രശ്​നമൊന്നും കണക്കിലെടുക്കാതെ സുഡാൻ വിമാന കമ്പനിയായ ബദർ എയർവേയ്​സ് റിയാദിലെത്തിക്കുകയായിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞ പാസ്​പോർട്ടിൽ ഇന്ത്യയി​േലക്ക്​ കൊണ്ടുപോകാൻ ഒരു വിമാന കമ്പനിയും തയ്യാറായില്ല. അതോടെയാണ്​ രണ്ടുദിവസം റിയാദ്​ എയർപ്പോർട്ടിൽ കഴിയേണ്ടിവന്നത്​. ഡ്രൈവർ ജോലി കിട്ടി ഒരു വർഷം മുമ്പാണ്​ ഇയാൾ സുഡാനിൽ​ പോയത്​.

അതിനിടയിലാണ്​ അവിടെ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടത്​. ജോലിയിൽ തുടരൽ പ്രതിസന്ധിയിലായി. നാട്ടിലേക്ക്​ മടങ്ങേണ്ട സ്ഥിതിയായി. അതിന്​ ശ്രമിക്കു​േമ്പാഴാണ്​ പാസ്​പോർട്ടി​െൻറ കാലാവധി​ 2023 സെപ്​തംബറിൽ കഴിഞ്ഞതായി മനസിലാക്കുന്നത്​. പുതുക്കാൻ അപേക്ഷ നൽകണമെങ്കിൽ രാജ്യതലസ്ഥാനമായ ഖാർത്തൂമിലെത്തണം.​ വളരെ അകലെ ഒരു ഉൾഗ്രാമത്തിൽ കഴിയുന്ന കൃസ്​തുരാജിന്​ അതത്ര എളുപ്പമായിരുന്നില്ല. പ്രശ്​നകലുഷിതമായ സുഡാനിൽനിന്ന്​ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാർ ഏ​ർപ്പെടുത്തിയ കാവേരി മിഷ​െൻറ സഹായവും ഈ കാരണം കൊണ്ട്​ തന്നെ പ്രാപ്യമായില്ല. വിവരങ്ങളറിഞ്ഞ്​ ഖാർത്തൂമിലെത്തു​േമ്പാഴേക്കും ഒഴിപ്പിക്കൽ ദൗത്യവും അവസാനിച്ചിരുന്നു. ഇപ്പോഴും കലുഷിതാവസ്ഥ തുടരുന്ന ഖാർത്തൂമിൽ ഇന്ത്യൻ എംബസിയെ സമീപിച്ച്​ പാസ്​പോർട്ട്​ പുതുക്കാനുള്ള സൗകര്യം കിട്ടിയതുമില്ല.

രണ്ടുംകൽപിച്ച്​ ബദർ എയർവേയ്​സിൽ ഇന്ത്യയിലേക്ക്​ ടിക്കറ്റ്​ എടുക്കാൻ ശ്രമിച്ചു. കലഹം നടക്കു​ന്നിടത്തുനിന്ന്​ രക്ഷപ്പെടുന്നവരുടെ​ ഔദ്യോഗിക രേഖകളുടെ സാധുത പരിശോധിക്കലുകളൊന്നുമില്ലാത്തതിനാൽ വിമാന ടിക്കറ്റ്​ കിട്ടി. പക്ഷേ വിമാനം റിയാദിലേക്കേയുള്ളൂ. അവിടെ നിന്ന്​ കണക്ഷൻ വിമാനം നോക്കണം. എയർ ഇന്ത്യയിൽ ചെന്നൈയിലേക്കുള്ള ടിക്കറ്റുമെടുത്തു. അങ്ങനെയാണ്​ കഴിഞ്ഞ വ്യാഴാഴ്​ച ഖാർത്തൂമിൽനിന്ന്​ റിയാദ്​ എയർപ്പോർട്ടിലിറങ്ങിയത്​. റിയാദിൽ യാത്രാനടപടികൾക്കിടെയാണ്​ പാസ്​പോർട്ടിന്​ സാധുതയില്ലെന്ന്​ കണ്ടെത്തുന്നത്​. എയർ ഇന്ത്യ കൈയ്യൊഴിഞ്ഞു. വഴിയടഞ്ഞതോടെ എയർപ്പോർട്ട്​ ടെർമിനലിൽ കുടുങ്ങി. ടിക്കറ്റും കാൻസലായി. മനുഷ്യത്വമുള്ള ആളായതിനാൽ ബദർ എയർവേയ്​സി​െൻറ എയർപ്പോർട്ട്​ മാനേജർ താരിഖ്​ കൃസ്​തുരാജി​നെ സമാധിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്​ പ്രശ്​നപരിഹാരമുണ്ടാക്കാമെന്ന്​ ആശ്വസിപ്പിച്ചു. രണ്ടുദിവസവും ഭക്ഷണവ​​ും മറ്റ്​ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്​തു.

എയർപ്പോർട്ടിൽനിന്ന്​ വിവരം ലഭിച്ചതിനെ തുടർന്ന്​ മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാട്​ ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട്​ പാസ്​പോർട്ട്​ പതുക്കാൻ ശ്രമം നടത്തി. വെള്ളിയാഴ്​ച അവധിദിനമായിട്ടും എംബസി കോൺസുലർ സെക്ഷനിലെ ഉദ്യോഗസ്​ഥൻ പാസ്​പോർട്ട്​ അതിവേഗം പുതുക്കി നൽകി. തൽക്കാൽ സംവിധാനത്തിൽ പുതുക്കുന്നതിനുള്ള പണം ശിഹാബ്​ തന്നെ അടച്ചു. പുതുക്കിയ പാസ്​പോർട്ട്​ വേഗം എയർപ്പോർട്ടിലെത്തിച്ചു. അപ്പോഴേക്കും ബദർ എയർവേയ്​സ്​ മാനേജർ താരിഖ്​ സ്വന്തം കീശയിൽനിന്ന്​ പണമെടുത്ത്​ എയർ ഇന്ത്യ ടിക്കറ്റ്​ എടുത്തുവെച്ചിരുന്നു. രണ്ടുദിവസത്തെ എയർപ്പോർട്ട്​ ജീവി​​തത്തോട്​ വിട ചൊല്ലി കൃസ്​തുരാജ്​ നാട്ടിലേക്ക്​ പറന്നു. മലയാളികളായ ഇഖ്​ബാൽ, ബഷീർ കരോളം, എയർപ്പോർട്ടിലെ ടിക്കറ്റിങ്​ ഓഫീസർ ഖാലിദ്​ സുഫിയാൻ എന്നിവരും സഹായവുമായി ഒപ്പമുണ്ടായിരുന്നു.

ഫോ​ട്ടോ: കൃസ്​തുരാജ്​ നാട്ടിലേക്ക്​ പുറപ്പെടും മുമ്പ്​ റിയാദ്​ എയർപ്പോർട്ടിൽ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Tamilnadu native from Sudan trapped in Riyadh Airport
Next Story