തനിമ അസീർ സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി
text_fieldsഖമീസ് മുശൈത്ത്: 'മുന്നേറുക നന്മയുടെ പാതയിൽ' കാമ്പയിന്റെ ഭാഗമായി അസീറിൽ തനിമ സൗഹൃദ ഇഫ്താർ വിരുന്നൊരുക്കി. സമൂഹത്തിലെ വിവിധ മത, സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുപ്പിച്ചു നടത്തിയ ഇഫ്താർ സൽക്കാരം മതേതര സന്തോഷ കൂട്ടായ്മയായി മാറി. നബ്ഹാൻ സൈദ് ജിസാൻ റമദാൻ സന്ദേശം നൽകി. റമദാനിന്റെ ദിവ്യപ്രകാശം മനുഷ്യ മനസ്സിലെ മാലിന്യങ്ങളെ മാറ്റി തെളിച്ചമുള്ളതാക്കി മാറ്റുന്നു. സ്നേഹ കാരുണ്യങ്ങളാൽ ഭക്തിയോടെ അനുഷ്ഠിക്കേണ്ടതാണ് വ്രതാനുഷ്ഠാനം.
അതുവഴി സ്ഫടിക സമാനമായ സൽസ്വഭാവങ്ങൾ കൈക്കൊള്ളുന്ന വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുകയാണ് ഇസ്ലാം റമദാനിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനും കടുത്ത വെല്ലുവിളികൾ നേരിടുന്ന കാലഘട്ടത്തിൽ ഇഫ്താർ സദസ്സുകൾ ഏറെ ശ്ലാഘനീയമാണെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രകാശൻ നാദാപുരം അഭിപ്രായപ്പെട്ടു. സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും കൂട്ടായ്മയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ദിനേശൻ അൽജാസിറ പറഞ്ഞു. ഡോ. ലുഖ്മാൻ സംസാരിച്ചു. വഹീദ് മൊറയൂർ,സമീർ കണ്ണൂർ, സുഹൈൽ പാറാടൻ, സുഹൈബ് ചെർപ്പുളശ്ശേരി, ഫൈസൽ വേങ്ങര, സമീർ കോഡൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുറഹീം കരുനാഗപ്പള്ളി ഖിറാഅത്ത് നടത്തി. അബ്ദുർറഹ്മാൻ കണ്ണൂർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.