Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൻ​ജി​നീ​യ​ർ...

എ​ൻ​ജി​നീ​യ​ർ മു​ത്ത​ലി​ബി​​ൻെ​റ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്​​കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു

text_fields
bookmark_border
എ​ൻ​ജി​നീ​യ​ർ മു​ത്ത​ലി​ബി​​ൻെ​റ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്​​കാ​രി​ക വേ​ദി അ​നു​ശോ​ചി​ച്ചു
cancel
camera_alt

എ​ൻ​ജി​നീ​യ​ർ മു​ത്ത​ലി​ബി​​ൻെ​റ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്​​കാ​രി​ക വേ​ദി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന​ത്തി​ൽ​നി​ന്ന് 

റി​യാ​ദ്: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​യും ത​നി​മ​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന എ​ൻ​ജി​നീ​യ​ർ മു​ത്ത​ലി​ബി​​ൻെ​റ നി​ര്യാ​ണ​ത്തി​ൽ ത​നി​മ സാം​സ്​​കാ​രി​ക വേ​ദി സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് ക​മ്മി​റ്റി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​നം റി​യാ​ദി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ എ​ക്​​സി​ക്യൂ​ട്ടി​വ് എ​ൻി​നീ​യ​റാ​യി എ​ത്തു​ക​യും പി​ന്നീ​ട് ടെ​ക് സ്​​റ്റൈ​ൽ ബി​സി​ന​സി​ലൂ​ടെ വ്യാ​പാ​ര സാ​മൂ​ഹി​ക രം​ഗ​ത്ത്​ അ​റി​യ​പ്പെ​ടു​ക​യും ചെ​യ്​​ത വ്യ​ക്തി​ത്വ​മാ​യി​രു​ന്നു എ​ൻ​ജി​നീ​യ​ർ മു​ത്ത​ലി​ബ്.

അ​ദ്ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു നാ​ട്ടി​ൽ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്​​ച മു​മ്പാ​ണ് ഭാ​ര്യ സു​ഹ്​​റ നി​ര്യാ​ത​യാ​യ​ത്. നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു ര​ണ്ടു വ​ർ​ഷം മു​മ്പാ​ണ് സൗ​ദി​യി​ൽ നി​ന്നും മ​ട​ങ്ങി​യ​ത്.

ത​നി​മ സാം​സ്​​കാ​രി​ക വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് റി​യാ​ദി​ൽ തു​ട​ക്കം കു​റി​ച്ച​വ​രി​ൽ ഒ​രാ​ളാ​യി​രി​ന്നു അ​ദ്ദേ​ഹം. പ്ര​വാ​സി സ​മൂ​ഹ​ത്തി​​ൻെ​റ സം​ഘാ​ട​ന​ത്തി​ലും സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക വ​ള​ർ​ച്ച​യി​ലും വ​ലി​യ പ​ങ്കു​വ​ഹി​ച്ച വ്യ​ക്തി​ത്വ​ത്തി​​ൻെ​റ ഉ​ട​മ​യും മാ​തൃ​കാ​യോ​ഗ്യ​നാ​യ സം​രം​ഭ​ക​നു​മാ​യി​രു​ന്നു. സ്​​റ്റാ​ർ ടെ​ക്​​സ്, സ​ഫ​യ​ർ വൂ​ൾ, എ​ലി​ഗ​ൻ​റ്‌​സ് ടെ​ക് സ്​​ൈ​റ്റ​ൽ തു​ട​ങ്ങി റി​യാ​ദ് ബ​ത്ഹ​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ക​യാ​യി​രു​ന്നു. ത​നി​മ​യു​ടെ പ​ഴ​യ​കാ​ല പ്ര​വ​ർ​ത്ത​ക​രും കു​ടും​ബ​വൃ​ത്ത​ത്തി​ലു​ള്ള​വ​രും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​നു​സ്​​മ​രി​ക്കു​ക​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​യി​ൽ നാ​ട്ടി​ൽ​നി​ന്നും റി​യാ​ദി​ന് അ​ക​ത്തും പു​റ​ത്തും​നി​ന്നു​മാ​യി നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. ത​നി​മ സാം​സ്​​കാ​രി​ക വേ​ദി സൗ​ദി പ്ര​സി​ഡ​ൻ​റ്​ കെ.​എം. ബ​ഷീ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ആ​ത്മ​സ​മ​ർ​പ്പ​ണ​വും പ്ര​തി​ബ​ദ്ധ​ത​യു​ള്ള പ്ര​വ​ർ​ത്ത​ക​ൻ, സാ​മൂ​ഹി​ക സം​രം​ഭ​ങ്ങ​ൾ​ക്കും സ​ഹ​ജീ​വി​ക​ൾ​ക്കും ത​ണ​ൽ വി​രി​ച്ചു ന​ൽ​കി​യ മ​നു​ഷ്യ​സ്നേ​ഹി, സ്വ​യം സം​സ്​​ക​ക​രി​ക്കു​ന്ന​തി​ലും കു​ടും​ബ​ത്തെ ന​യി​ക്കു​ന്ന​തി​ലും മു​ന്നി​ൽ ന​ട​ന്ന വ്യ​ക്തി​ത്വം എ​ന്നീ നി​ല​ക​ളി​ൽ അ​ദ്ദേ​ഹം മാ​തൃ​കാ യോ​ഗ്യ​നാ​ണെ​ന്ന്‌ ഇ​രു​വ​രും അ​നു​സ്​​മ​രി​ച്ചു.

ത​നി​മ സാം​സ്​​കാ​രി​ക വേ​ദി റി​യാ​ദ് മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ സ​ഈ​ദ് ഉ​മ​ർ, ഇ.​കെ ഈ​സ, അ​സ്ഹ​ർ പു​ള്ളി​യി​ൽ, സ​ലീം മാ​ഹി, സി​ദ്ദീ​ഖ് ബി​ൻ ജ​മാ​ൽ, സ​ലീം മൂ​സ, ജ​ബ്ബാ​ർ, അ​ഷ്‌​റ​ഫ് കൊ​ടി​ഞ്ഞി, റി​യാ​സ് ദു​ബൈ, ഹ​മീ​ദ് ഇ​ച്ച ഖോ​ബ​ർ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​സ്​​മ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tanima Cultural Venue
News Summary - Tanima Cultural Venue on the Death of Engineer Muthali Bin Anu sighed
Next Story