ഹാജിമാർക്ക് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് തനിമ
text_fieldsമക്ക: ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിക്കു കീഴിലെത്തിയ തീർഥാടകര്‍ക്ക് മക്കയിലെ അവരുടെ താമസസ്ഥലങ്ങളിൽ കഞ്ഞിയും അച്ചാറും അടങ്ങുന്ന ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് മക്ക തനിമ വളൻറിയർ ടീം. ഹജ്ജ് ദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളില്‍ ഹാജിമാർ ഭക്ഷണം സ്വയം പാകംചെയ്യണം. ഇവർക്ക് ആശ്വാസമാണ് കഞ്ഞി വിതരണം. ഹജ്ജ് കഴിഞ്ഞ് അസുഖമുള്ളവർക്ക് പ്രത്യേക ചുക്കുകാപ്പിയും വിതരണത്തിനുണ്ട്. തനിമ വളൻറിയർ ക്യാമ്പിലാണ് നിത്യവും ജോലി കഴിഞ്ഞെത്തുന്ന തനിമ പ്രവർത്തകർ കഞ്ഞി പാചകം ചെയ്ത് പാക്കറ്റുകളിലാക്കുന്നത്. പലരും കുടുംബത്തെയും കൂട്ടിയാണ് സേവനപ്രവർത്തനങ്ങൾക്ക് എത്തുന്നത്. ഇശാ നമസ്കാരത്തോടെ സ്വന്തം വാഹനങ്ങളില്‍ ഹാജിമാരുടെ താമസകേന്ദ്രങ്ങളിലെത്തി വിതരണം നടത്തുന്നു.
മിനായിലും കഞ്ഞി വിതരണം തനിമ പ്രവർത്തകർ നടത്തിയിരുന്നു. മക്കയിലെ നൂറോളം തനിമ പ്രവർത്തകരാണ് ഹാജിമാർ മക്കയിലെത്തിത്തുടങ്ങിയത് മുതൽ കഞ്ഞി വിതരണം നടത്തുന്നത്. അവർ മക്ക വിടുന്നതുവരെ വിതരണം തുടരും. സത്താർ തളിക്കുളം, നാസർ വാഴക്കാട്, ബുഷൈർ, മെഹബൂബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.