തനിമ ഫൈസലിയ ഏരിയ ഇഫ്താര്‍
text_fieldsജിദ്ദ: തനിമ ഫൈസലിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫാമിലി ഇഫ്താര്‍ സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധിസഭ അംഗം നഹാസ് മാള റമദാന് സന്ദേശം നല്കി. മരണത്തെപോലും ചിരിച്ചുകൊണ്ട് സ്വീകരിക്കാനുള്ള അസാമാന്യ ആത്മീയ പരിശീലനമാണ് നോമ്പിലൂടെ നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം ഉണര്‍ത്തി. മനുഷ്യന് അഭിമുഖീകരിക്കുന്ന സുപ്രധാന ചോദ്യങ്ങളുടെ ഉത്തരമാണ് ഇസ്ലാം.
മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ തെളിമയാര്‍ന്ന നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. സാധാരണ വിശപ്പ് സഹിക്കുന്നതിലപ്പുറം നോമ്പിന്റെ യഥാര്‍ഥ ലക്ഷ്യങ്ങള്‍ മനസ്സിലാക്കി പൂര്‍ണാര്‍ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. തനിമ ഫൈസലിയ ഏരിയ ഓര്‍ഗനൈസര്‍ അസ്കര്‍ മധുരക്കറിയന്‍ അധ്യക്ഷത വഹിച്ചു.
ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്തിയ ക്വിസ് മത്സരത്തിലെ വിജയികളായ അഹമ്മദലി ഖാസിം, അസ്കര്‍ ചെറുകോട്, റഷീദ് വട്ടപ്പറമ്പില്‍ എന്നിവര്‍ക്കും സ്റ്റഡി സെന്റര്‍ അധ്യാപകന് അബ്ദു സുബഹാനുമുള്ള ഉപഹാരങ്ങള്‍ നഹാസ് മാള സമ്മാനിച്ചു.
തനിമ ജിദ്ദ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീര്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. നൂറോളം കുടുംബങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ ഇബ്രാഹിം ഖലീല്‍ ഖിറാഅത്ത് നടത്തി. മുനീര്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു. എം.പി. അശ്റഫ്, പി. ശമീര്‍, ഇ.കെ. നൗഷാദ്, അമീന് അശ്റഫ്, ഫാസില്‍, മിസ്അബ്, അബ്ശീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.