മക്കയിൽ തനിമ ഹജ്ജ് സെൽ രൂപവത്കരിച്ചു
text_fieldsമക്ക: ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിലെത്തുന്ന തീർത്ഥാടകർക്ക് സേവനം നൽകാനായി തനിമ മക്ക സോണിന് കീഴിൽ ഹജ്ജ് സെൽ രൂപവത്കരിച്ചു. അസീസിയ തനിമ സെന്ററിൽ ചേർന്ന യോഗത്തിൽ അബ്ദുൽ ഹക്കീം ആലപ്പി അധ്യക്ഷത വഹിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെ കുറിച്ചും ചർച്ച നടത്തുകയും ഹജ്ജ് പ്രവർത്തനങ്ങൾ സജീവമാക്കാൻ വിവിധ വകുപ്പുകൾ രൂപവത്കരിച്ച് സേവന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാവശ്യമായ പദ്ധതിക്ക് രൂപം നൽകുകയും ചെയ്തു.
ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ കൺവീനറായി അബ്ദുൽ ഹക്കീം ആലപ്പിയെയും, അസിസ്റ്റൻറ് കൺവീനർമാരായി ഷഫീഖ് പട്ടാമ്പി , സഫീർ അലി എന്നിവരെയും തെരെഞ്ഞെടുത്തു. ടി.കെ ഷമീൽ (പബ്ലിക്ക് ആൻറ് ഒഫീഷ്യൽ റിലേഷൻ) , റഷീദ് സഖാഫ് (ഹറം ഏരിയ കോഡിനേറ്റർ), ഇഖ്ബാൽ ചെമ്പൻ, അഫ്സൽ കള്ളിയത്ത് (അസീസിയ ഏരിയ കോഡിനെറ്റർമാർ), സത്താർ തളിക്കുളം, നാസർ വാഴക്കാട്, ബുഷൈർ മഞ്ചേരി (ഭക്ഷണം), മനാഫ്, സദഖത്തുള്ള (മെഡിക്കൽ), മെഹബൂബ് റഹ്‌മാൻ (വീൽചെയർ), സാബിത് സലീം, നൗഫൽ കോതമംഗലം (മീഡിയ), ഷാനിബ നജാത്ത്, മുന അനീസ് (വനിതാ നേതൃത്വം), നൗഫൽ കോതമംഗലം (അറഫാ ഓപ്പറേഷൻ), അനീസുൽ ഇസ് ലാം (റിപ്പോർട്ടിങ് ), ഷഫീഖ് പട്ടാമ്പി (ഡോക്യുമെന്റേഷൻ), സാബിത് സലീം (പബ്ലിസിറ്റി), അബ്ദുൽ മജീദ്, എം.എം അബ്ദുനാസർ, ഷാനവാസ് കോട്ടയം (മക്ക സ്റ്റഡി) എന്നിവരെയും ചുമതലപ്പെടുത്തി. സഫീർ അലി സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.