ഹാജിമാർക്ക് യാത്രയയപ്പ് നൽകി തനിമ ഹജ്ജ് സെൽ
text_fieldsമക്ക: ഹജ്ജ് നിർവഹിച്ച് നാട്ടിലേക്ക യാത്രതിരിക്കുന്ന ഹാജിമാർക്ക് തനിമ ഹജ്ജ് സെൽ യാത്രയയപ്പ് നൽകി. ഒരോ ദിവസവും നാട്ടിലേക്ക് യാത്രതിരിക്കുന്ന ഹാജിമാരെ അവരുടെ താമസകേന്ദ്രങ്ങളിൽ എത്തി ലഗേജുകളും മറ്റും വിമാനത്താവളങ്ങളിലേക്കു പുറപ്പെടുന്ന ബസുകളിൽ എത്തിക്കാൻ സഹായിച്ചും ഹജ്ജ് സർവിസ് കമ്പനികൾ നൽകുന്ന നിർദേശങ്ങൾ മൊഴിമാറ്റം നൽകിയും ഹാജിമാർക്ക് തുണയാവുകയാണ് വളന്റിയർമാർ.
എയർപോർട്ടിലേക്ക് മടങ്ങുന്ന ഹജ്ജ് മിഷന്റെ വാഹനങ്ങളിലും ബിൽഡിങ്ങുകളിലുംവെച്ചാണ് ഹാജിമാർക്ക് യാത്രയയപ്പ് നൽകുന്നത്. ഖുർആൻ, തഫ്സീറുകൾ, കാഴ്ചക്കുറവുള്ള ഹാജിമാർക്ക് വലിയ മുസ്ഹഫുകൾ തുടങ്ങിയ സമ്മാനങ്ങൾ നൽകിയാണ് യാത്രയാക്കിയത്.
തനിമ മക്ക സോൺ സെക്രട്ടറി അനീസുല്‍ ഇസ്ലാം, സേവനവിഭാഗം അസി. കോ ഓഡിനേറ്റർ ഷഫീഖ് പട്ടാമ്പി, വനിത കോഓഡിനേറ്റർ ഷാനിബ നജാത്ത്, മുനാ അനീസ്, സുനീറ ബഷീർ, സുഹൈല ഷഫീഖ് എന്നിവരാണ് യാത്രയയപ്പിനു നേതൃത്വം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.