തനിമ മക്ക ഹജ്ജ് വളന്റിയർ സെൽ രൂപവത്കരിച്ചു
text_fieldsഅബ്ദുൽ ഹകീം ആലപ്പുഴ, സഫീർ അലി, ഷാനിബ നജാത്ത്, റഷീദ നിസാം
മക്ക: മക്കയിലെത്തുന്ന തീർഥാടകർക്ക് സേവനം നൽകാനായി തനിമ മക്ക സോണിന് കീഴിൽ ഹജ്ജ് സെൽ രൂപവത്കരിച്ചു. അസീസിയ തനിമ സെന്ററിലെ യോഗത്തിൽ അബ്ദുൽ ഹകീം ആലപ്പുഴ അധ്യക്ഷതവഹിച്ചു. ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെയുംകുറിച്ച് യോഗത്തിൽ ചർച്ച നടത്തി. സേവന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ രൂപവത്കരിച്ച് ഏകോപിപ്പിക്കാനാവശ്യമായ പദ്ധതിക്ക് രൂപം നൽകി. വിവിധ മേഖലകളിലെ സേവനങ്ങൾക്കായി 19 വിഭാഗങ്ങളിലായി കോഓഡിനേറ്റർമാരെ നിയോഗിച്ചു.
ഹജ്ജ് സർവിസ് കൺവീനറായി അബ്ദുൽ ഹക്കീം ആലപ്പുഴ, വളന്റിയർ കോഓഡിനേറ്ററായി സഫീർ അലി, അസിസ്റ്റന്റ് വളന്റിയർ കോഓഡിനേറ്ററായി അഫ്സൽ കള്ളിയത്ത് എന്നിവരെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഖലീൽ അലി (അസീസിയ കോഓഡിനേറ്റർ), അബ്ദുറഷീദ് സഖാഫ് (ഹറം കോഓഡിനേറ്റർ), ടി.കെ. ഷമീൽ (പബ്ലിക് റിലേഷൻ ആൻഡ് ഫിനാൻസ് കോഓഡിനേറ്റർ), ഷഫീക്ക് പട്ടാമ്പി (രജിസ്ട്രേഷൻ), അബ്ദുൽ സത്താർ തളിക്കുളം (ഭക്ഷ്യ വിതരണം), ബുഷൈർ മഞ്ചേരി (കഞ്ഞി വിതരണം), സാബിത്ത് മഞ്ചേരി (മീഡിയ), മനാഫ് കുറ്റ്യാടി, സദഖത്തുല്ല (മെഡിക്കൽ), അനീസ് മണ്ണാർക്കാട് (റിപ്പോർട്ടിങ്), അൻഷാദ് (അറഫ ഓപറേഷൻ), ഷാനിബ നജാത്ത്, റഷീദ നിസാം (വനിത വളന്റിയർ കോഓഡിനേഷൻ), ഷമീൽ ചേന്ദമംഗല്ലൂർ (ഫിനാൻസ് കോഓഡിനേറ്റർ), നൗഫൽ കോതമംഗലം (വീൽചെയർ സേവനം), ഖലീൽ അലി (ത്വവാഫ് വിങ്), അൻഷാദ്, ഇക്ബാൽ ചെമ്പാൻ (ജുമുഅ ഓപ്പറേഷൻ), എം.എം. അബ്ദുൽ നാസർ (മക്ക പഠനയാത്ര), സലാം വാഴക്കാട്, അബ്ദുൽ മജീദ് വേങ്ങര, ഉമർ, ഷമീർ കാസർകോട്, ശറഫുദ്ദീൻ, ആശിഫ്, മുന അനീസ്, ആരിഫ സത്താർ, കമറുന്നിസ ബുഷൈർ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.