Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയിൽ ഹജ്ജ്...

മക്കയിൽ ഹജ്ജ് സേവനത്തിന് തനിമ മലയാളി വനിതകളും

text_fields
bookmark_border
മക്കയിൽ ഹജ്ജ് സേവനത്തിന് തനിമ മലയാളി വനിതകളും
cancel
camera_alt

ത​നി​മ വ​നി​ത വ​ള​ന്റി​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ മ​ക്ക​യി​ൽ സേ​വ​ന​ത്തി​ൽ

Listen to this Article

മക്ക: അല്ലാഹുവിന്റെ അതിഥികളായി മക്കയില്‍ എത്തുന്ന ഹാജിമാരെ സേവിക്കാൻ ഈ വർഷവും തനിമ വനിത വളന്റിയർ വിങ് സജീവം. അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ താമസ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇവരുടെ സേവന പ്രവർത്തനങ്ങൾ. ബന്ധുക്കൾ കൂടെയില്ലാതെ എത്തുന്ന (നോൺ മെഹ്‌റം) സ്ത്രീകൾക്കാണ് ഇവരുടെ സേവനം ഏറെ പ്രയോജനപ്പെടുന്നത്. ഓരോ ദിവസവും അത്തരം തീർഥാടകർ താമസിക്കുന്ന കെട്ടിടങ്ങളിലെത്തി ആവശ്യമായ സേവനങ്ങളും സഹായങ്ങളും ഉറപ്പു വരുത്തിയാണ് വളന്റിയർമാർ മടങ്ങുന്നത്. ഇവരുടെ പരിചരണവും സാമീപ്യവും ഹാജിമാർക്ക് ഏറെ ആശ്വാസവും മാനസിക ഉന്മേഷവും നൽകുന്നുണ്ട്. രോഗികളായ ഹാജിമാരെ റൂമുകളിലും ആശുപത്രികളിലും ശുശ്രൂഷിക്കുക, ഹാജിമാർക്ക് ഭക്ഷണമെത്തിക്കുക, ഡിസ്പെൻസറികളിലും മറ്റും എത്തുന്ന ഭാഷാ പ്രശ്നങ്ങളുള്ള ഹാജിമാർക്ക് മൊഴിമാറ്റം നടത്തി സഹായിക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇവർ ചെയ്തു വരുന്നു.

അറഫാ, മിന എന്നിവിടങ്ങളിലും വനിതകൾ സേവനത്തിന് ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു. മക്കയിലെ വീട്ടമ്മമാരും ആരോഗ്യരംഗത്തും മറ്റും ജോലി ചെയ്തു വരുന്ന സ്ത്രീകളുമാണ് ഒഴിവുസമയം മാറ്റിവെച്ച് തനിമ വളന്റിയർ വിങ്ങിനു കീഴിൽ സേവനത്തിനെത്തുന്നത്. ആദ്യ ഹാജി മക്കയിൽ എത്തിയത് മുതൽ തുടങ്ങിയ സേവനങ്ങൾ അവസാന ഹാജി മക്ക വിടുന്നത് വരെ നീളും. കോൺസുലേറ്റിന്റെ നിർദേശപ്രകാരം കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിൽ നടന്ന ഹറം ഫ്രൈഡേ ഓപറേഷനിൽ തനിമയുടെ വനിത വളന്റിയർമാരുടെ സാന്നിധ്യം ഏറെ ശ്രദ്ധേയമായിരുന്നു. വനിത കോഓഡിനേറ്റർ ഷാനിബ നജാത്താണ് വനിത വളന്റിയർ വിങ്ങിന് നേതൃത്വം നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajj service
News Summary - Tanima Malayalee women for Hajj service in Makkah
Next Story