തനിമ ഹജ്ജ് വളന്റിയർ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: തനിമയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജ് സേവനത്തിന് ജിദ്ദയിൽനിന്നും പോകുന്ന വളന്റിയർമാർക്കുള്ള പരിശീലനവും വളന്റിയർ ജാക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ഷറഫിയ ഐ.ബി.എം മദ്റസയിൽ നടന്ന സംഗമത്തിൽ തനിമ അഖില സൗദി ഹജ്ജ് സെൽ കൺവീനർ സി.എച്ച്. ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. റഹീം ഈ വർഷത്തെ വളന്റിയർ ജാക്കറ്റ് വളന്റിയർ ക്യാപ്റ്റൻ മുനീർ ഇബ്രാഹിമിന് നൽകി വിതരണം ഉദ്ഘാടനം ചെയ്തു. ഹജ്ജ് ദിനങ്ങളിൽ മീന കേന്ദ്രീകരിച്ചാണ് ജിദ്ദയിൽനിന്നുമുള്ള വളൻറിയർമാരുടെ പ്രവർത്തനം. ഇരുനൂറോളം വളൻറിയർമാരാണ് ഇത്തവണ ജിദ്ദയിൽനിന്നും സർവിസിനുണ്ടാവുക എന്ന് വളൻറിയർ ടീം കോഓഡിനേറ്റർ കുട്ടി മുഹമ്മദ് പറങ്ങോടത്ത് അറിയിച്ചു. ‘ഹജ്ജ് വളൻറിയർ സേവനത്തിന്റെ മാധുര്യം’ എന്ന വിഷയത്തിൽ സാജിദ് പാറക്കൽ സംസാരിച്ചു. തുടർന്ന് ഹജ്ജ് സേവന പ്രവർത്തനങ്ങളുടെ മാർഗരേഖയും നിർദേശങ്ങളും എം മാപ്പ് റീഡിങ് ട്രെയിനിങ്ങും മുനീർ ഇബ്രാഹിം അവതരിപ്പിച്ചു. അസീബ് ഏലച്ചോലയുടെ ഖിറാഅത്തോടുകൂടി ആരംഭിച്ച പരിപാടിയിൽ കുട്ടി മുഹമ്മദ് സ്വാഗതഭാഷണം നടത്തി. തനിമ വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ സമാപന പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.