തനിമ സാംസ്കാരികവേദി യാത്രയയപ്പ് നൽകി
text_fieldsറിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന റിയാദ് തനിമ സാംസ്കാരികവേദി സനാഇയ്യ യൂനിറ്റിലെ അലി മുത്തുവിനും കുടുംബത്തിനും യാത്രയയപ്പ് നൽകി.
പാലക്കാട് ആലത്തൂർ പത്തിരിപ്പാല സ്വദേശിയായ അലിമുത്തു 25 വർഷമായി റിയാദിലെ അൽ രാജ്ഹി ഹൈഡ്രോളിക് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. തനിമയുടെ ഊർജസ്വലരായ രണ്ട് പ്രവർത്തകരെയാണ് നഷ്ടമാകുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഏരിയ പ്രസിഡൻറ് സലീം വടകര പറഞ്ഞു.
ഏരിയ സമിതി അംഗങ്ങളായ നസറുദ്ദീൻ, നാസർ തിരൂർ, അബ്ദുൽ ഷുക്കൂർ, റിഷാദ് എളമരം, ഖലീൽ വെളിയങ്കോട് എന്നിവർ സംസാരിച്ചു. സലീം വടകര ഓർമഫലകം കൈമാറി.
ഷബീർ അഹമ്മദ്, മുനീർ അലി, ശരീഫ് വേങ്ങര, ആഷിഖ് കൊല്ലം, ഹനീഫ്, റൈഹാന ശുകൂർ, ശബ്ന ബഷീർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. തനിമ സൗത്ത് സോണൽ പ്രസിഡൻറ് ബഷീർ രാമപുരം സമാപന പ്രസംഗവും പ്രാർഥനയും നിർവഹിച്ചു.ഭാര്യ: ഷബ്ന. മക്കൾ: ഫിദ അലിമുത്ത്, അമിത അലിമുത്ത്, ഫഹീം അലിമുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.