ജെൻഡർ ന്യൂട്രാലിറ്റി: ഒളിയജണ്ടകൾ തിരിച്ചറിഞ്ഞ് പ്രതിരോധം തീർക്കണം -തനിമ സെമിനാർ
text_fieldsദമ്മാം: അത്യന്തം അപകടകരമായ രീതിയിൽ സമൂഹത്തെ ഗ്രസിച്ചു തുടങ്ങിയ ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയണമെന്നും അതിനെതിരെ കൂട്ടായ പ്രതിരോധം അനിവാര്യമാണെന്നും തനിമ സാംസ്കാരിക വേദി സെമിനാർ ആവശ്യപ്പെട്ടു. ഏറെ പുരോഗമനപരമെന്ന് വിശേഷിപ്പിച്ച് കാമ്പസുകളിലടക്കം നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലിബറൽ ആശയങ്ങൾ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്ന് വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
എല്ലാതരം ലൈംഗികാഭിനിവേശങ്ങളും നോർമലാണെന്ന ബോധം സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് ലിബറൽ ശക്തികൾ. ഔദ്യോഗിക സംവിധാനങ്ങളുടെ മറവിൽ പാഠ്യപദ്ധതിയിലടക്കം ഭേദഗതി കൊണ്ടുവന്ന് ജെൻഡർ പൊളിറ്റിക്സ് മുൻനിർത്തിയുള്ള ഒളിയജണ്ടകൾ സമർഥമായി നടപ്പാക്കാനുള്ള ഇടതുസർക്കാറിന്റെ ശ്രമങ്ങളെ തുറന്നുകാണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
തനിമ ദമ്മാം ഘടകം എക്സിക്യുട്ടിവ് അംഗം അമീൻ വി. ചൂനൂർ വിഷയം അവതരിപ്പിച്ചു. കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ആലിക്കുട്ടി ഒളവട്ടൂർ (കെ.എം.സി.സി), അൻഷദ് മാസ്റ്റർ (ഇന്ത്യൻ ഇസ്ലാഹി സെന്റർ), സവാദ് ഫൈസി (എസ്.ഐ.സി), ഉസാമ ഇബ്ൻ ഫൈസൽ (ഇസ്ലാഹി സെന്റർ), ഷബീർ ചാത്തമംഗലം, ആക്റ്റിങ് പ്രസിഡന്റ് മുഹമ്മദ് കോയ കോഴിക്കോട്, ആക്ടിങ് സെക്രട്ടറി ഷമീർ ബാബു ശാന്തപുരം എന്നിവർ തുടങ്ങിയവർ സംസാരിച്ചു. അയ്മൻ സയീദ് ഖിറാഅത്ത് നടത്തി. അബ്ദുറഹീം തിരൂർക്കാട് അവതാരകനായിരുന്നു. മുഹമ്മദ് റഫീഖ്, കബീർ മുഹമ്മദ്, സുഫൈദ് ആഡൂർ, ലിയാക്കത്ത് അലി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.