കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മക്കയിലെത്തിയ ആദ്യ മലയാളി സംഘത്തിന് സ്വീകരണമൊരുക്കി തനിമ വളണ്ടിയർമാർ
text_fieldsമക്ക: കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയ ആദ്യ മലയാളി ഹാജി സംഘത്തിന് തനിമ വളണ്ടിയർ വിങ് മക്കയിൽ ഹൃദ്യമായ സ്വീകരണം നൽകി. ഈത്തപ്പഴം, ജ്യൂസ്, ആരോഗ്യ സംരക്ഷണ മരുന്നുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നൽകിക്കൊണ്ടായിരുന്നു സ്വീകരണം. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന വളണ്ടിയർമാർ ഹാജിമാരെ സ്വീകരിക്കാനുണ്ടായിരുന്നു.
ഹാജിമാരെ അവരുടെ റൂമുകളിൽ എത്തിക്കുന്നതിനും, ലഗേജുകൾ കണ്ടെത്തുന്നതിനും, ബസ് സ്റ്റേഷനുകളിലെ സേവനവും, ഉംറക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്ത വളണ്ടിയർമാരുടെ സാന്നിദ്ധ്യം ഹാജിമാർക്ക് വലിയ അനുഗ്രഹമായി. അസീസിയയും ഹറമും കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ കീഴിൽ ആദ്യ ഹാജി മക്കയിലെത്തിയത് മുതൽ തനിമ വളണ്ടിയർമാർ സേവനനിരതരാണ്.
മക്കയിലെ വിവിധ ആശുപത്രികളിൽ ജോലിചെയ്യുന്ന പാരാമെഡിക്കൽ ജീവനക്കാരെ ഉപയോഗപ്പെടുത്തി പ്രത്യേക മെഡിക്കൽ വിങ്ങിനു രൂപം നൽകിയതായും, രോഗികളായ ഹാജിമാർക്ക് ഭക്ഷണമെത്തിക്കാൻ പ്രത്യേക വിങ്ങിനെ ഏർപ്പെടുത്തിയതായും തനിമ മക്ക രക്ഷാധികാരി അബ്‌ദുൾ ഹകീം ആലപ്പുഴ അറിയിച്ചു. സ്വീകരണ പരിപാടികൾക്ക് വളണ്ടിയർ കൺവീനർ ശമീൽ ചേന്ദമംഗല്ലൂർ, കോർഡിനേറ്റർമാരായ ഇഖ്‌ബാൽ ചെമ്പാൻ, ഷഫീഖ് പട്ടാമ്പി, റഷീദ് സഖാഫ്, സത്താർ മൂക്കൻ, അൻഷാദ് കൊണ്ടോട്ടി, ഷാനിബ നജാത്, സുനീറ ബഷീർ, എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.