തനിമ യാംബു ഹജ്ജ് വളന്റിയർ ടീം യാത്രതിരിച്ചു
text_fieldsയാംബു: യാംബുവിൽനിന്ന് തനിമ ഹജ്ജ് വളന്റിയർ ടീം മിനായിലേക്ക് യാത്രതിരിച്ചു.തനിമ യാംബു സോണൽ സെക്രട്ടറി അബ്ബാസ് എടക്കര, വളന്റിയർ ക്യാപ്റ്റൻ തൗഫീഖ് മമ്പാട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തനിമ അഖില സൗദി വളന്റിയർ കോറുമായി ചേർന്ന് മിനാ, ജംറ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ സേവന നിരതരാവും.
ഹാജിമാർക്ക് മിനായിൽ താമസസ്ഥലത്തേക്ക് വഴികാണിച്ചുകൊടുക്കൽ, മെഡിക്കൽ സേവനം, കഞ്ഞി വിതരണം, വീൽചെയർ സേവനം എന്നീ സേവനപ്രവർത്തനങ്ങളിൽ വളന്റിയർമാർ രംഗത്തിറങ്ങും.മാപ്പ് റീഡിങ്, മിനായിലെ ഉത്തരവാദിത്തങ്ങളുടെ പ്രായോഗിക പ്രവർത്തനങ്ങൾ എന്നിവയിൽ പരിശീലനം ലഭിച്ച വളൻറിയർമാർ മിനായിൽ നിന്നും അവസാന ഹാജിയും വിടചൊല്ലുന്നതുവരെ കർമനിരതരാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.