തനിമ യാംബു സോൺ ഹജ്ജ് പഠന ക്ലാസ്
text_fieldsയാംബു: പ്രദേശത്തുനിന്നും ഹജ്ജിന് പോകുന്നവർക്കായി തനിമ സാംസ്കാരിക വേദി യാംബു, മദീന സോൺ പഠനക്ലാസ് സംഘടിപ്പിച്ചു. യാംബു ടൊയോട്ട തനിമ ഹാളിൽ നടന്ന പരിപാടിയിൽ തനിമ വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി സലിം വേങ്ങര വിഷയാവതരണം നടത്തി. അല്ലാഹുവിന്റെ അതിഥികളായി മക്കയിലെത്തുന്ന ഹാജിമാർ ജീവിതത്തിൽ മഹത്തായ കർമമാണ് നിർവഹിക്കപ്പെടുന്നതെന്നും പ്രവാചകൻ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമപുതുക്കലാണ് ഓരോ ഹജ് കർമത്തിലൂടെയും തീർഥാടകർ നിർവഹിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തനിമ യാംബു, മദീന സോണൽ പ്രസിഡന്റ് ജാബിർ വാണിയമ്പലം അധ്യക്ഷത വഹിച്ചു. യാംബുവിൽനിന്ന് ഈ വർഷം ഹജ്ജ് വളന്റിയർ സേവനത്തിനായി സന്നദ്ധരായ തനിമ പ്രവർത്തകരെ യോഗത്തിൽ ആദരിച്ചു. സോണൽ സെക്രട്ടറി സലാഹുദ്ദീൻ ചേന്ദമംഗല്ലൂർ സ്വാഗതം പറഞ്ഞു. താഹിർ ചേളന്നൂർ, നസിറുദ്ദീൻ ഓമണ്ണിൽ, മുനീർ കോഴിക്കോട് എന്നിവർ നേതൃത്വം നൽകി. ഷൗക്കത്ത് എടക്കര ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.