താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ ജുബൈലിലെ വ്യവസായി
text_fieldsജുബൈൽ: താനൂരിൽ 22 പേരുടെ ജീവനെടുത്ത അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ വ്യവസായി. സൗദി ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ സ്ഥാപനത്തിന് കീഴിൽ സൗദിയിൽ നിലവിലുള്ള നിയോം ഉൾപ്പെടെ വിവിധ പദ്ധതികളിൽ ജീവനക്കാരുണ്ട്.
നിർമാണ മേഖലകളിലെയും മറ്റും വിവിധ ഉപകരണങ്ങൾ വാടകക്ക് നൽകുന്ന ബിസിനസിന് പുറമെ നേരത്തെ ഇദ്ദേഹം സൂപ്പർമാർക്കറ്റും നടത്തിയിരുന്നു. താനൂർ സ്വദേശിയായ നാസർ ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി ഇക്കഴിഞ്ഞ പെരുന്നാൾ അവധിക്ക് നാട്ടിൽ പോയതാണെന്ന് പറയപ്പെടുന്നു. പെരുന്നാൾ ദിനത്തിൽ ആരംഭിച്ച ബോട്ട് സവാരി ഇടക്ക് നിർത്തി വെക്കാൻ അധികൃതർ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ച്ച നിർത്തിവെച്ച സർവിസ് ഞായറാഴ്ച വീണ്ടും ആരംഭിക്കുകയായിരുന്നു. വൈകിട്ട് അഞ്ച് വരെയാണ് അനുവദിച്ച സമയമെങ്കിലും തിരക്ക് കാരണം രാത്രിയും ബോട്ട് സവാരിതുടരുകയായിരുന്നു. ഇതാണ് മഹാ ദുരന്തത്തിന് ആക്കം കൂട്ടിയത്. കോഴിക്കോട് വെച്ചാണ് നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.