താനൂർ ബോട്ട് ദുരന്തം: ജിദ്ദ പരപ്പനങ്ങാടി മുസ്ലിം അസോസിയേഷൻ അനുശോചനസംഗമം
text_fieldsജിദ്ദ: താനൂർ തൂവൽ തീരത്ത് പൂരപുഴയിൽ ബോട്ട് അപകടത്തിൽ മരിച്ചവർക്ക് വേണ്ടി ജിദ്ദ പരപ്പനങ്ങാടി മുസ്ലിം അസോസിയേഷൻ (ജെപ്മാസ്) അനുശോചന യോഗവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
ജിദ്ദയിലെ മരണപ്പെട്ടവരുടെ ബന്ധുക്കളും സാമൂഹിക, സാംസ്കാരിക, മാധ്യമരംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. മുഹമ്മദ് അലി മുസ്ലിയാർ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർഥനക്ക് നേതൃത്വം നൽകി.
നാട്ടിന്റെ നിലവിലുള്ള പൊതു നിലപാടുകളും ഉദ്യോഗസ്ഥരുടെ അഴിമതിയും നമ്മുടെ നിയമവ്യവസ്ഥയെ തകിടംമറിക്കുന്നുവെന്നും ഇത് മനുഷ്യജീവനെടുക്കുന്ന മഹാദുരന്തത്തിത്തിലേക്ക് വഴിവെക്കുമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂർ യോഗം ഉദ്ഘാടനം ചെയ്തു. ജെപ്മാസ് പ്രസിഡന്റ് ജലീൽ പുളിക്കലകത്ത് അധ്യക്ഷത വഹിച്ചു.
അബൂബക്കർ അരിമ്പ്ര, കെ.സി. അബ്ദുറഹ്മാൻ, നാസർ വെളിയംകോട്, കബീർ കൊണ്ടോട്ടി, കെ.എം. അനീസ്, റഷീദ് കൊല്ലം, എ.എം. അബ്ദുല്ല കുട്ടി, ഷരീഫ് അറക്കൽ, ജലീൽ കണ്ണമംഗലം, ഹിഫ്സുറഹ്മാൻ, ജാഫറലി പാലക്കോട്, സീതി കൊളക്കാടൻ, അബ്ദുൽ ഖാദർ ആലുവ, സിനി അബ്ദുൽ ഖാദർ, യൂസുഫ് കോട്ട, ഗഫൂർ ചാലിൽ, നാസർ കോഴിത്തൊടി, ബാദുഷ, മുഹമ്മദലി മാസ്റ്റർ, സുഹൈൽ എന്നിവർ സംസാരിച്ചു.
സെക്രട്ടറി അഷ്റഫ് പുളിക്കളകത്ത് സ്വാഗതവും കോഓഡിനേറ്റർ ഷൗക്കത്ത് കൊടപ്പാളി നന്ദിയും പറഞ്ഞു. എൻ.കെ. യൂനുസ്, മുനീർ നഹ, ശമീം ചെട്ടിപ്പടി, ബഷീർ മണ്ടോടി, എൻ.കെ. അഷ്റഫ്, പി.വി. നാസർ, തൽഹത്ത്, നിയാസ് മാനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.