Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടാൻസാനിയൻ സയാമീസ്...

ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നാളെ

text_fields
bookmark_border
ടാൻസാനിയൻ സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ ശസ്​ത്രക്രിയ നാളെ
cancel
camera_alt

ടാൻസാനിയൻ സയാമീസ്​ ഇരട്ടകളായ ഹസൻ, ഹുസൈൻ

ജിദ്ദ: ടാൻസാനിയൻ സയാമീസ്​ ഇരട്ടകളായ ഹസൻ, ഹുസൈൻ കുഞ്ഞുങ്ങ​ളെ വേർപ്പെടുത്താനുള്ള ശസ്​ത്രക്രിയ വ്യാഴാഴ്​ച നടക്കും. ഡോ. അബ്​ദുല്ല അൽറബീഅയുടെ നേതൃത്വത്തിലുള്ള ശസ്​ത്രക്രിയാ സംഘം റിയാദിലെ കിങ്​ അബ്​ദുൽ അസീസ്​ മെഡിക്കൽ സിറ്റിക്ക്​ കീഴിലുള്ള കുട്ടികളുടെ കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ്​ ശസ്​ത്ര​ക്രിയ നടത്തുക. സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും നിർദേശാനുസരണം​ ആഗസ്​റ്റ്​ 23 നാണ്​ മെഡിക്കൽ വിമാനത്തിൽ ടാൻസാനിയയിൽ നിന്ന്​ സയാമീസുകളെ റിയാദിലെത്തിച്ചത്​.

കുട്ടികൾക്ക്​ രണ്ട് വയസാണുള്ളത്​. 13.5 കിലോഗ്രാം ഭാരവുമുണ്ട്. മെഡിക്കൽ സംഘം നടത്തിയ പരിശോധനകളിൽ ഇരട്ടകൾ നെഞ്ചിന്റെ താഴ്​ഭാഗം, ഉദരം, ഇടുപ്പ് എന്നിവ പങ്കിടുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്ന്​ ശസ്​ത്രക്രിയ സംഘം തലവൻ ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. ഒമ്പത്​ ഘട്ടങ്ങളിലായി നടക്കുന്ന ശസ്​ത്രക്രിയ ഏകദേശം 16 മണിക്കൂർ എടുക്കും. അനസ്തേഷ്യ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് യൂറോളജി, പ്ലാസ്​റ്റിക് സർജറി, ഓർത്തോപീഡിക് വിഭാഗങ്ങളിൽ നിന്നുള്ള 35 കൺസൾട്ടൻറുമാരും വിദഗ്ധരും പങ്കെടുക്കും. കൂടാതെ നഴ്സിങ്​, ടെക്നിക്കൽ സ്​റ്റാഫുകളുമുണ്ടാകും. ടാൻസാനിയയിൽ നിന്നുള്ള രണ്ടാമത്തെ കേസാണിതെന്നും ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhconjoined twinsKing Abdulaziz Medical CityTanzanian conjoined twinssurgical separation
News Summary - Tanzanian conjoined twins to undergo surgical separation
Next Story