തരീബ് മലയാളി സമാജം വാർഷിക പൊതുയോഗം
text_fieldsഖമീസ് മുശൈത്ത്: അസീർ മേഖലയിലെ തരീബിൽ ജീവകാരുണ്യരംഗത്ത് 17 വർഷമായി പ്രവർത്തിക്കുന്ന തരീബ് മലയാളി സമാജം വാർഷിക പൊതുയോഗം ചേർന്നു. പ്രസിഡന്റ് ഉസ്മാൻ മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രെട്ടറി ബഷീർ വണ്ടൂർ സംഘടനാ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കാസിം മട്ടന്നൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ബഷീർ വണ്ടൂർ സ്വാഗതവും കാസിം മട്ടന്നൂർ നന്ദിയും പറഞ്ഞു.
വാർഷികത്തോടനുബന്ധിച്ച് 13 കിഡ്നി, കാൻസർ രോഗികൾക്ക് 10,000 രൂപ വീതം സഹായം വിതരണം ചെയ്തു. പുതിയ ഭാരവാഹികളായി ഉസ്മാൻ മേലേതിൽ (പ്രസി.), അസീസ് കോഴിക്കോട് (വൈസ് പ്രസി.), കാസിം മട്ടന്നൂർ (ജന. സെക്ര.), മുഹമ്മദലി പെരിന്തൽമണ്ണ (ജോ. സെക്ര.), മനാഫ് മൂത്തേടം (ട്രഷ.), അജിത്കുമാർ ആലപ്പുഴ, സഗീർ തൃശൂർ (എക്സി. അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.