തരീബ് മലയാളി സമാജം വാർഷികം ആഘോഷിച്ചു
text_fieldsഅസീസ് കോഴിക്കോട്, കാസിം മട്ടന്നൂർ, രഞ്ജിത്ത് കാരന്തൂർ
തരീബ്: അസീറിലെ ജീവകാരുണ്യ സേവനരംഗത്ത് 20 വർഷക്കാലമായി പ്രവർത്തിച്ചുകൊണ്ടിരുന്ന തരീബ് മലയാളി സമാജം 20ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡൻറ് റഫീഖ് പാലക്കാട് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി രഞ്ജിത്ത് കാരന്തൂർ സംഘടനാ റിപ്പോർട്ടും ട്രഷറർ മനാഫ് മൂത്തേടം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സമാജത്തിൽ 20 വർഷം പൂർത്തിയാക്കിയ അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു. രഞ്ജിത്ത് കാരന്തൂർ സ്വാഗതവും ലത്തീഫ് മങ്കായം നന്ദിയും
പറഞ്ഞു.
പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി അസീസ് കോഴിക്കോട് (പ്രസി.), കാസിം മട്ടന്നൂർ (ജന. സെക്ര.), രഞ്ജിത്ത് കാരന്തൂർ (ട്രഷ.), ഉസ്മാൻ മേലേതിൽ (വൈ. പ്രസി.), ലത്തീഫ് മങ്കായം (ജോ. സെക്ര.), അബു തൃശൂർ, അൻവർ ബീമാപള്ളി (എക്സിക്യൂട്ടിവ് അംഗം) എന്നിവരെ തെരഞ്ഞെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.