തർതീൽ ഖുർആൻ മത്സരം: സ്വാഗതസംഘം നിലവിൽവന്നു
text_fieldsആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ തർത്തീൽ -2023 സ്വാഗതസംഘം രൂപവത്കരണ യോഗം
ദമ്മാം: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിക്കുന്ന തർതീൽ ഖുർആൻ മത്സര പരിപാടികളുടെ ആറാം പതിപ്പിന്റെ ദേശീയതല മത്സരങ്ങൾക്കുള്ള സ്വാഗത സംഘം രൂപവത്കരിച്ചു. ഐ.സി.എഫ് സൗദി നാഷനൽ എജുക്കേഷൻ പ്രസിഡന്റ് അബൂസ്വാലിഹ് മുസ്ലിയാർ വിഴിഞ്ഞം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ആർ.എസ്.സി സൗദി ഈസ്റ്റ് നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി അധ്യക്ഷത വഹിച്ചു.
ദമ്മാം, അഹ്സ, ജുബൈൽ, ജൗഫ്, ഖോബാർ, ഖസീം, ഹാഈൽ, റിയാദ് നോർത്ത്, റിയാദ് സിറ്റി എന്നീ ഒമ്പത് സോണുകളിൽനിന്ന് വിജയിച്ച വിദ്യാർഥികൾ ജൂനിയർ, സെക്കൻഡറി, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ദ്, രിഹാബുൽ ഖുർആൻ, മുബാഹസ, ഇസ്മുൽ ജലാല, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ് തുടങ്ങി വ്യത്യസ്ത ഇനങ്ങളിലായി ദേശീയതലത്തിൽ മാറ്റുരക്കും.
അൽഖസീമിൽ നടന്ന സ്വാഗതസംഘ രൂപവത്കരണയോഗത്തിൽ അബൂസ്വാലിഹ് മുസ്ലിയാർ ചെയർമാനും സിദ്ധീഖ് പുള്ളാട്ട് ജനറൽ കൺവീനറുമായി വിപുലമായ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ജാഫർ സഖാഫി, സിദ്ദീഖ് സഖാഫി (ഫിനാൻസ്), അബ്ദുല്ലാഹ് സക്കാകർ, മുസ്തഫ (മാർക്കറ്റിങ്), ഇക്ബാൽ, നസീർ വിഴിഞ്ഞം (ഐ.ടി കോഓഡിനേഷൻ), ശറഫുദ്ധീൻ വാണിയമ്പലം, റിയാസ് പാണ്ടിക്കാട് (സ്റ്റേജ് ആൻഡ് സൗണ്ട്), ബാവ പരപ്പനങ്ങാടി, യാസീൻ ഫാളിലി (ഫുഡ് ആൻഡ് ട്രാൻസ്പോർട്ടേഷൻ), സമീർ സഖാഫി, അഫ്സൽ കായംകുളം (മീഡിയ ആൻഡ് പബ്ലിസിറ്റി), ശിഹാബ് സവാമ, ഫാറൂഖ് അൽറാസ് (ഗെസ്റ്റ് ആൻഡ് റിസപ്ഷൻ), ഫൈസൽ സവാമ, നിസാം മാമ്പുഴ (വളന്റിയർ), ഫാറൂഖ് സഖാഫി, സഫിയുല്ലാഹ് (പ്രൈസ് ആൻഡ് അവാർഡ്).
101 അംഗ സ്വാഗതസംഘം ഐ.സി.എഫ് ഖസീം സെൻട്രൽ കമ്മിറ്റി ദാഈ ജാഫർ സഖാഫി പ്രഖ്യാപിച്ചു. നാഷനൽ തർത്തീൽ ബ്രോഷർ ജമലുല്ലൈലി തങ്ങൾ പ്രകാശനം ചെയ്തു. ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി കബീർ ചേളാരി സംസാരിച്ചു. നാഷനൽ ജനറൽ സെക്രട്ടറി റഊഫ് പാലേരി സ്വാഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു. ജമലുല്ലൈലി തങ്ങൾ പ്രാർഥന നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.