തർതീൽ, ഖുർആൻ ഫിയസ്റ്റ ഗ്രാൻഡ് ഫിനാലെ സമാപിച്ചു
text_fieldsഅബ്ഹ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) പ്രവാസി വിദ്യാർഥികൾക്കും യുവാക്കൾക്കുംവേണ്ടി സംഘടിപ്പിച്ച തർതിൽ-23 ആറാം എഡിഷൻ സൗദി വെസ്റ്റ് നാ ഷനൽ ഫിനാലെ സമാപിച്ചു. ഖമീസ് മുശൈത്തിൽ നടന്ന ‘തർതീൽ, ഖുർആൻ ഫിയസ്റ്റ ഗ്രാൻഡ് ഫിനാലെ’മത്സരത്തിൽ 63 പോയന്റ് നേടി ജിദ്ദ നോർത്ത് സോൺ ജേതാക്കളായി. 58 പോയന്റ് നേടി ജിദ്ദ സിറ്റി സോൺ രണ്ടാം സ്ഥാനവും 55 പോയന്റ് നേടി മദീന സോൺ മൂന്നാം സ്ഥാനവും നേടി.
യൂനിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിലെ മത്സരങ്ങൾ പൂർത്തിയാക്കി വിജയികളായ ഒമ്പതു സോണുകളിൽ നിന്നുമുള്ള മത്സരാർഥികളാണ് ജൂനിയർ, സീനിയർ, ഹാഫിദ്, സീനിയർ, സെക്കൻഡറി, ഹാഫിദ് സെക്കൻഡറി, സൂപ്പർ സീനിയർ, ഹാഫിദ് സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി നാഷനൽ തലത്തിൽ മത്സരിച്ചത്.
ജിദ്ദ സിറ്റി, ജിദ്ദ നോർത്ത്, മക്ക, മദീന, യാംബു, ത്വാഇഫ്, ജീസാൻ, അസീർ, അൽബഹ, തബൂക്ക് എന്നീ 10 സോണുകളിൽനിന്നും 200ലധികം മത്സരാർഥികൾ മാറ്റുരച്ചു.
ഉദ്ഘാടനസംഗമം ആർ.എസ്.സി മുൻ ഗൾഫ് കൗൺസിൽ ചെയർമാൻ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി നാഷനൽ ചെയർമാൻ അഫ്സൽ സഖാഫി ചാലിയം അധ്യക്ഷത വഹിച്ചു. ശൈഖ് മുഹമ്മദ് അലി അൽഹാസൻ മുഖ്യാതിഥിയായി. ഐ.സി.എഫ് സൗത്ത് പ്രോവിൻസ് ദഅവാ പ്രസിഡന്റ് ഇബ്രാഹിം സഖാഫി പ്രാർഥന നടത്തി. സ്വാഗതസംഘം സെക്രട്ടറി അബ്ദുസ്സലാം കുറ്റ്യാടി സ്വാഗതവും ഹനീഫ ഹിമമി നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ മഹ്മൂദ് സഖാഫിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സംഗമം ഒ.ഐ.സി.സി സൗത്ത് റീജ്യൻ പ്രസിഡന്റ് അഷ്റഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു. മൻസൂർ ചുണ്ടമ്പറ്റ സന്ദേശപ്രഭാഷണം നടത്തി. സാദിഖ് ചാലിയാർ വിജയികളെ പ്രഖ്യാപിച്ചു. നൗഫൽ എറണാകുളം (ആർ.എസ്.സി ഗ്ലോബൽ), അബ്ദുൽ റസാഖ് കിണാശ്ശേരി (മലയാളം ന്യൂസ്), ഇബ്റാഹീം പട്ടാമ്പി (കെ.എം.സി.സി), മുജീബ് ചടയമംഗലം (മീഡിയവൺ), ഉണ്ണീൻ കുട്ടി ഹാജി (വ്യവസായി), മുസ്തഫ സനാഫ, സൈനുദ്ദീൻ അമാനി, ത്വൽഹത്ത് കൊളത്തറ, സൽമാൻ വെങ്ങളം, അബ്ദുറഷീദ് പന്തല്ലൂർ, ഡോ. മുഹ്സിൻ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി, ശാഹുൽ മാസ്റ്റർ എന്നിവർ അവാർഡ് വിതരണം നടത്തി. സൗദി വെസ്റ്റ് നാഷനൽ കലാലയം സെക്രട്ടറി സദഖത്തുല്ല സ്വാഗതവും സംഘടന സെക്രട്ടറി നിയാസ് കാക്കൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.