ചിരിയും ചിന്തയുമായി 'താഷ് മാ താഷ്'തിരിച്ചുവരുന്നു
text_fieldsജിദ്ദ: രാജ്യത്തെ ടി.വി പ്രേക്ഷകരെ 17 വർഷത്തോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്തമായ കോമഡി പരമ്പര 'താഷ് മാ താഷ്'തിരിച്ചുവരുന്നു. സൗദി വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖാണ് കോമഡി പരമ്പരയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചത്. വരുന്ന റമദാനിൽ എം.ബി.സി ചാനലിൽ പരമ്പര പുനരാരംഭിക്കുമെന്നും സൗദി വിനോദ അതോറിറ്റിയുടെ പൂർണ പിന്തുണ പരിപാടിക്ക് ഉണ്ടാവുമെന്നും ആലുശൈഖ് പറഞ്ഞു.
പ്രേക്ഷകസമൂഹം നെഞ്ചേറ്റിയ ഹാസ്യതാരങ്ങളായ നാസർ അൽ-ഖസബിയുടെയും അബ്ദുല്ല അൽ-സദ്ഹാന്റെയും പ്രശസ്തമായ ഹാസ്യ പരിപാടിയാണിത്. അതിലെ ഹാസ്യ ക്ലിപ്പുകൾ ഇന്നും ആളുകൾക്കിടയിൽ പ്രചാരത്തിലുണ്ട്.1993ൽ ആരംഭിച്ച് 17 വർഷത്തിലേറെക്കാലം സമൂഹത്തിന്റെ സാമൂഹിക പ്രശ്‌നങ്ങൾ ഹാസ്യാത്മകമായി ഈ പരമ്പര ചർച്ച ചെയ്തു. 2006ൽ എം.ബി.സി ചാനലിലേക്ക് മാറുന്നതുവരെ സൗദി ടി.വിയിലായിരുന്നു കാണിച്ചിരുന്നത്.
2008ൽ പരമ്പര നിലച്ചു. പകരം 2011 വരെ 'നാമെല്ലാവരും ഒരു ഗ്രാമത്തിന്റെ കുട്ടികളാണ്'എന്ന പരമ്പരയാണ് സംപ്രേഷണം ചെയ്തത്. സൗദിയിലെയും ഗൾഫിലെയും കല-നാടക രംഗത്തെ പ്രമുഖരുടെ സംഘം ഇതിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.