ടാറ്റ ഗ്രൂപ് സൗദി അറേബ്യയിൽ പുതിയ ആഡംബര ഹോട്ടൽ ആരംഭിക്കുന്നു
text_fieldsജിദ്ദ: ഇന്ത്യൻ മൾട്ടി നാഷനൽ കമ്പനി ടാറ്റ ഗ്രൂപ് സൗദി അറേബ്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിെൻറ ഭാഗമായി പുതിയ ആഡംബര ഹോട്ടൽ ആരംഭിക്കുന്നു. ഗ്രൂപ്പിെൻറ താജ് ബ്രാൻഡ് ഹോട്ടലുകൾ ഇതിനകം തന്നെ യു.എ.ഇയിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് ഹോട്ടലുകൾ ദുബൈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ രണ്ട് ഹോട്ടലുകൾ കൂടി പണി നടന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയിൽ അഞ്ചാമത്തെ ഹോട്ടൽ ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്നതായും ഭാവിയിൽ ഹോട്ടൽ മേഖല വിപുലീകരണത്തിനായി മറ്റ് നിരവധി സ്ഥലങ്ങൾ പരിശോധനയിലാണെന്നും ടാറ്റയുടെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (മെന) മേഖല റസിഡൻറ് ഡയറക്ടർ സുനിൽ സിൻഹ പറഞ്ഞു.
മക്കയിൽ 340 മുറികളുള്ള ആഡംബര ഹോട്ടൽ പദ്ധതി ആരംഭിച്ചിട്ടുണ്ട്. 2022ൽ ഇത് പ്രവർത്തനമാരംഭിക്കും. ടൂറിസം, വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെങ്കടൽ പദ്ധതി, നിയോം, കിഡിയ എന്നിവയിൽ ധാരാളം അവസരങ്ങളുണ്ട്. ഈ മേഖലയിലെ ഒരു ഓപറേറ്റർ എന്ന നിലയിൽ തങ്ങളുടെ ഹോസ്പിറ്റാലിറ്റി ബ്രാൻഡ് വിപുലീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 50 വർഷത്തിലേറെയായി ടാറ്റക്ക് മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. എട്ട് മേഖലകളിൽ 24 കമ്പനികളിലൂടെ 10,000 തൊഴിലാളികളിൽ കൂടുതൽ ആളുകൾ ഗ്രൂപ്പിൽ ജോലി ചെയ്യുന്നുണ്ട്. കുറഞ്ഞത് മൂന്ന് ബില്യൺ ഡോളർ വരുമാനം ഇതിലൂടെ സ്വരൂപിക്കുന്നതായും സുനിൽ സിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.