'തവക്കൽനാ' അവയവദാന പരിപാടി
text_fieldsജിദ്ദ: അവയവദാനത്തിനുള്ള തവക്കൽനാ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത പൗരന്മാരുടെയും രാജ്യത്തെ വിദേശികളുടെയും എണ്ണം 1,94,000 ആയി. അവയവമാറ്റത്തിനായി സൗദി കേന്ദ്രവുമായി സഹകരിച്ച് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി 'സദ്യ' അടുത്തിടെയാണ് തവക്കൽനാ ആപ് വഴി അവയവദാന രജിസ്ട്രേഷനുള്ള സേവനം ഒരുക്കിയത്.
പുരുഷന്മാരും സ്ത്രീകളും രജിസ്റ്റർ ചെയ്തവരിലുണ്ട്. സ്ത്രീദാതാക്കളുടെ എണ്ണം 93,000വും പുരുഷദാതാക്കളുടേത് ഒരു ലക്ഷവും കവിഞ്ഞിട്ടുണ്ട്. 84 ശതമാനം സ്വദേശികളും 16 ശതമാനം വിദേശികളുമാണ്. 18നും 30നുമിടയിൽ പ്രായമുള്ളവർ 97,000 കവിയും. രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കാൻ അവർക്ക് അവസരം നൽകുന്നതിനുമുള്ള മാനുഷിക പ്രവർത്തനത്തിെൻറ പ്രാധാന്യം എല്ലാ പ്രായക്കാരും മനസ്സിലാക്കിയിട്ടുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. പൗരന്മാർക്കും വിദേശികൾക്കും അവയവദാന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ലളിതമായ നടപടികളാണ് തവക്കൽനാ ആപ്ലിക്കേഷനിൽ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.