പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി 'തവക്കൽന' ആപ്ലിക്കേഷൻ വികസിപ്പിച്ചു
text_fieldsജിദ്ദ: സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ കാര്യങ്ങളും മറ്റും അപ്ഡേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ 'തവക്കൽന' മൊബൈൽ ആപ്പ്ളിക്കേഷൻ കൂടുതൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തി വികസിപ്പിച്ചു. ഹജ്ജ് ഉംറ മന്ത്രാലയവുമായി സഹകരിച്ച് പുണ്യസ്ഥലങ്ങളിൽ പബ്ലിക് ട്രാൻസ്‌പോർട്ടേഷൻ ഉപയോഗിക്കുന്നതിനുള്ള ടിക്കറ്റുകൾ ഇനി മുതൽ ആപ്പ് വഴി കൈവശപ്പെടുത്താൻ സാധിക്കും.
ഓരോരുത്തരുടെയും ആശ്രിതർക്ക് ഹജ്ജിനും ഉംറക്കും അനുമതിക്കായി അപേക്ഷ സമർപ്പിക്കാനും ആപ്പ് വഴി സാധ്യമാണ്. ഇവരുടെ അപേക്ഷ തള്ളിയോ സ്വീകരിച്ചോ എന്ന വിവരവും ആപ്പ് വഴി അറിയാനാകും. ദുരിതമനുഭവിക്കുന്നവർക്ക് സൗദി റെഡ് ക്രസന്റുമായി സഹകരിച്ച് ആംബുലൻസ് സേവനത്തിനായി തവക്കൽന ആപ്പ്ളിക്കേഷൻ വഴി ആവശ്യപ്പെടാവുന്നതാണ്. സ്വന്തത്തിനോ മറ്റുള്ളവർക്കോ അടിയന്തര സഹായത്തിനായി ഇപ്രകാരം അപേക്ഷ നൽകാവുന്നതാണ്.
ഉപയോക്താക്കളുടെ മൊബൈൽ നമ്പർ മാറുകയോ നഷ്ടപ്പെടുകയോ മറ്റോ ചെയ്യുമ്പോൾ അത് ആപ്പ്ളിക്കേഷനിൽ അപ്ഡേറ്റ് ചെയ്യാനും പുതിയ സേവനത്തിലൂടെ സാധിക്കും. ഇതിനായി ആപ്പ്ളിക്കേഷനിൽ ലോഗിൻ ചെയ്യുന്നതിന് മുമ്പായി Help എന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പുതിയ സേവനങ്ങൾ ലഭിക്കാനായി ആപ്പ്ളിക്കേഷൻ യഥാസമയം അപ്ഡേറ്റ് ചെയ്യണമെന്നും ആപ്പിൽ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും സ്വകാര്യതയും ഏറെ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇവ കൈകാര്യം ചെയ്യുന്ന സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.