സൗദിയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിന് നികുതി വന്നേക്കും
text_fieldsറിയാദ്: സൗദി അറേബ്യയിൽ നിന്ന് വിദേശികൾ അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്താനുള്ള നിർദേശം ശൂറാ കൗൺസിലിെൻറ സജീവ പരിഗണനയിലെന്ന് അൽറിയാദ് പത്രം റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ശൂറാ കൗൺസിൽ സാമ്പത്തികാര്യ സമിതി മുന്നോട്ടുവെച്ച നിർദേശം അടുത്ത ബുധനാഴ്ച ചേരുന്ന യോഗം ചർച്ച ചെയ്യും. രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന വിദേശ തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പഠനം നടത്തി സാമ്പത്തികാര്യ സമിതി തയാറാക്കിയ പ്രശ്നപരിഹാര റിപ്പോർട്ടിലെ 12 നിർദേശങ്ങളിൽ ഒന്നാണ് നികുതി. ജനറൽ ഒാഡിറ്റ് ബ്യൂറോ മേധാവിയും ശൂറാ കൗൺസിൽ മുൻ അംഗവുമായ ഹുസാം അൽഅൻകരി തയാറാക്കിയ റിപ്പോർട്ടാണ് ശൂറാ കൗൺസിൽ പരിഗണിക്കുന്നത്.
രാജ്യത്തുള്ള വിദേശ തൊഴിലാളികളുടെ വരുമാനത്തിൽ ഏറിയ പങ്കും സൗദിയിൽ തന്നെ ചെലവഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുക, പാർട്ട് ടൈം ജോലികൾ ചെയ്ത് വിദേശികൾ അനധികൃതമായി വരുമാനമുണ്ടാക്കുന്നത് നിയന്ത്രിക്കുക, ബിനാമി വ്യാപാര ഇടപാടുകൾ അവസാനിപ്പിക്കുക തുടങ്ങിയ 12 ഇന നിർദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് വിദേശ വിനിമയത്തിന് ലെവി ഏർപ്പെടുത്തൽ. വിദേശികളുടെ പാട്ട് ടൈം ജോലികൾ നിയന്ത്രിക്കുന്നതിലൂടെ പുതിയ തൊഴിൽ അവസരങ്ങൾ സംജാതമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കിയാൽ രാജ്യത്തിെൻറ സാമ്പത്തികസ്ഥിതിക്ക് ഗുണകരമാകും. വിദേശികൾ അനധികൃതമായി സമ്പാദിക്കുന്നതും വരുമാനം മുഴുവൻ നാടുകളിലേക്ക് അയക്കുന്നതും രാജ്യത്തിെൻറ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ.
കൗൺസിൽ യോഗത്തിെൻറ പൊതുചർച്ചക്ക് വെയ്ക്കും മുമ്പ് ചൊവ്വാഴ്ച ജുഡീഷ്യൽ സമിതി റിപ്പോർട്ട് പൂർണമായും പരിശോധിക്കും. തുടർന്ന് ബുധനാഴ്ച കൗൺസിൽ അംഗം ഫഹദ് ഹമൂദ് അൽഅനസി റിപ്പോർട്ട് കൗൺസിലിന് മുമ്പാകെ അവതരിപ്പിക്കും. റിപ്പോർട്ടിന് അനുകൂലമായി ശൂറാ കൗൺസിൽ തീരുമാനമെടുത്താൽ ഫലം രാജ്യത്തുള്ള മുഴുവൻ വിദേശ തൊഴിലാളികൾക്കും പ്രതികൂലമാകും. തൊഴിൽ രംഗത്തെ സ്വദേശിവത്കരണവും വിവിധ ലെവികളും മൂലം നേരിക്കുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ ആഴം വർധിക്കാനിടയാകും. നിലവിലുള്ള മൂല്യ വർധിത നികുതി വിേദശത്തേക്ക് പണമയക്കുന്നതിനുള്ള ബാങ്ക് ഫീസിനാണ്. അഞ്ച് ശതമാനം നികുതിയാണ് ഇൗയിനത്തിൽ നൽകുന്നത്. പുതിയ നികുതി വന്നാൽ അയക്കുന്ന പണത്തിനും കൂടി നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.