Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്, മ​ദീ​ന,...

റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ടാ​ക്‌​സി​ ലൈ​സ​ൻ​സു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു

text_fields
bookmark_border
റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ടാ​ക്‌​സി​ ലൈ​സ​ൻ​സു​ക​ൾ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
cancel

റി​യാ​ദ്: സൗ​ദി​യി​ലെ നാ​ല് ന​ഗ​ര​ങ്ങ​ളി​ൽ ടാ​ക്‌​സി​ക​ൾ​ക്ക് വീ​ണ്ടും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. റി​യാ​ദ്, മ​ദീ​ന, ജി​ദ്ദ, ദ​മ്മാം ന​ഗ​ര​ങ്ങ​ളി​ലാ​ണ് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​നു​മ​തി. മു​മ്പ് ഈ ​ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ ലൈ​സ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കാ​നും നി​ല​വി​ലു​ള്ള കാ​റു​ക​ൾ കൂ​ട്ടാ​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ടാ​ക്‌​സി​ക​ൾ വ​ർ​ധി​ച്ച​തി​നാ​ലാ​യി​രു​ന്ന​ത്.

എ​ന്നാ​ൽ പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ലൈ​സ​ൻ​സ് ല​ഭി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​തി​യ ടാ​ക്‌​സി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ മി​നി​മം ആ​വ​ശ്യ​മാ​യ എ​ണ്ണം കാ​റു​ക​ൾ​ക്കാ​യി​രി​ക്കും അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തോ​ടെ കാ​ലാ​വ​ധി​യെ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ പു​തു​ക്കാ​നോ, മാ​റ്റി പു​തി​യ​വ നി​ര​ത്തി​ലി​റ​ക്കാ​നോ പു​തി​യ നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്. നി​ല​വി​ലു​ള്ള ലൈ​സ​ൻ​സ് കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടു​ള്ള​തോ പൂ​ർ​ണ​മാ​യും പ്ര​വ​ർ​ത്ത​ന കാ​ലം ക​ഴി​ഞ്ഞി​ട്ടു​ള്ള​തോ ആ​യ കാ​റു​ക​ളാ​ണ് പി​ൻ​വ​ലി​ക്കേ​ണ്ട​ത്. ഗ​താ​ഗ​ത ലോ​ജി​സ്​​റ്റി​ക്സ് മ​ന്ത്രി സാ​ലി​ഹ് അ​ൽ​ജാ​സി​റാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ബ്ലി​ക് ടാ​ക്‌​സി ബി​സി​ന​സി​നെ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ക, യാ​ത്ര​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ക എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsTaxi License
News Summary - Taxi License
Next Story