പൂർണ കർഫ്യൂ ഇല്ലാത്ത സൗദി പട്ടണങ്ങളിൽ ടാക്സികൾക്ക് അനുമതി
text_fields
ജിദ്ദ: പൂർണ കർഫ്യു ഇല്ലാത്ത പട്ടണങ്ങളിൽ ടാക്സികൾ ഒാടുന്നതിന് അനുമതി നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവി െൻറ ഉത്തരവ്. ഒാൺലൈൻ ആപ്പിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്സി സർവിസുകൾക്കായിരിക്കും അനുമതി. കോവിഡ് വ്യാപനം തട യുന്നതിെൻറ ഭാഗമായായി മാർച്ച് 19 മുതലാണ് രാജ്യത്ത് ടാക്സികൾ ഒാടുന്നത് വിലക്കിയത്. 24 മണിക്കൂർ കർഫ്യൂ ഇല് ലാത്ത പട്ടണങ്ങളിൽ ടാക്സി ഒാടാൻ അനുമതി നൽകിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഗതാഗത മന്ത്രി എൻജി. സ്വാലിഹ് ബിൻ നാസിർ അൽജാസിർ നന്ദി രേഖപ്പെടുത്തി.
യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആരോഗ്യ സുരക്ഷയ്ക്കായി ഉയർന്ന രീതിയിലുള്ള നിബന്ധനകൾ വിവിധ വകുപ്പുകളുൾപ്പെട്ട പ്രത്യേക സംഘം നിശ്ചയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അത് സംബന്ധിച്ച വിശദാംശങ്ങൾ പൊതുഗതാഗത അതോറിറ്റി ഉടനെ പ്രഖ്യാപിക്കും. അതോടൊപ്പം കോവിഡ് സമയത്ത് അടിയന്തിര സാഹചര്യം പരിഗണിച്ച് ഒാർഡറുകൾ എത്തിച്ചു കൊടുക്കുന്നതിന് ടാക്സി ഡ്രൈവർമാർക്ക് ഇളവ് നൽകുന്ന തീരുമാനത്തിനും സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്.
ഇതും ഗൈഡൻസ് ആപ്പുകളുള്ള ടാക്സികൾക്ക് മാത്രമായിരിക്കും. അതുമായി ബന്ധപ്പെട്ട കൂടുതൽ നിബന്ധനകൾ ഉടനെ പ്രഖ്യാപിക്കും. കോവിഡ് വ്യാപനം തടയാൻ കൈകൊണ്ട മുൻകരുതൽ നടപടികളെ തുടർന്ന് പ്രതിസന്ധിയിലായ സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. ടാക്സി മേഖല അതിലുൾപ്പെടുന്നതാണ്. ഒാർഡർ എത്തിക്കാനുള്ള അനുവാദം നൽകുന്നതിലൂടെ ഇൗ പ്രതിസന്ധിഘട്ടത്തിൽ കൂറെപേർക്ക് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.