മാറ്റുരക്കാൻ യാംബുവിലെ അധ്യാപികമാരും
text_fieldsയാംബു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യാംബുവിലെ ഇൻറർനാഷനൽ സ്കൂളിൽ അധ്യാപികമാരായിരുന്ന രണ്ടുപേരും സ്ഥാനാർഥികൾ. മലപ്പുറം മുനിസിപ്പാലിറ്റി 37ാം വാർഡായ പാണക്കാട്ട് വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥിയായ ഷിറീൻ ചാലിൽ, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി എട്ടാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായ സുഹൈബ ഹംസ കിഴിശ്ശേരി എന്നിവരാണ് മത്സരരംഗത്തെ യാംബുവിെൻറ സാന്നിധ്യം. ഇരുവരും യാംബു അൽമനാർ ഇൻറർനാഷനൽ സ്കൂളിലെ അധ്യാപികമാരായിരുന്നു. അധ്യാപനത്തോടൊപ്പം കലാസാഹിത്യ മേഖലയിലും നിറസാന്നിധ്യമായിരുന്ന ഷിറീൻ യാംബുവിലെ കുടുംബിനികൾക്കിടയിൽ ഏറെ പരിചിതയാണ്. മുസ്ലിം ലീഗിന് അപ്രമാദിത്വമുള്ള വാർഡായ പാണക്കാട് ഷിറീൻ കടുത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
'നാടിെൻറ വികസനത്തിന് മനസ്സുതൊട്ടൊരു വോട്ട്' എന്ന അഭ്യർഥനയുമായാണ് ത്രികോണ മത്സരം നടക്കുന്ന വാർഡിൽ ഇവർ ഒരു കൈനോക്കാൻ ഇറങ്ങിയിരിക്കുന്നത്. ചെറിയ കുട്ടികളുള്ള ഷിറിൻ അവരുടെ പരിചരണത്തിനിടയിലും വാർഡിലെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മുന്നിലാണ്. ത്രികോണ മത്സരം നടക്കുന്ന പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എട്ടാം വാർഡിൽ 'മാറ്റത്തിനൊരു വോട്ട്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചാണ് സുഹൈബയുടെ രംഗപ്രവേശം. സുഹൈബ യാംബു റദ്വ ഇൻറർനാഷനൽ സ്കൂളിൽ 10 വർഷം അക്കൗണ്ടൻറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എം.കോം ബിരുദധാരിയാണ്.
ഇരുവരുടെയും സ്ഥാനാർഥിത്വം യാംബുവിലെ രാഷ്ട്രീയ ഭേദമന്യേ മലയാളി പ്രവാസികൾക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. തങ്ങൾ പ്രതിനിധാനംചെയ്യുന്ന വാർഡിൽ മുന്നേറ്റം കാഴ്ചവെക്കാൻ കഴിയുമെന്ന വാഗ്ദാനം വോട്ടർമാർക്ക് നൽകിയാണ് ഇരു അധ്യാപികമാരും രംഗത്തിറങ്ങിയിട്ടുള്ളത്. യാംബുവിലെ അത്താർ ട്രാവൽ കമ്പനിയിലെ സീനിയർ ട്രാവൽ കൺസൽട്ടൻറായ ഭർത്താവ് ഹംസ കിഴിശ്ശേരി അവധിയെടുത്ത് നാട്ടിൽ േപായി സുഹൈബയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.