Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ടീം ​കാ​പി​റ്റ​ൽ...

‘ടീം ​കാ​പി​റ്റ​ൽ സി​റ്റി’ സെ​വ​ൻ​സ് ഫി​ക്‌​സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
saudi news
cancel
camera_alt

‘ടീം ​കാ​പി​റ്റ​ൽ സി​റ്റി’ ഒ​ന്നാ​മ​ത്​ സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഫി​ക്‌​സ്ച​ർ പ്ര​കാ​ശ​നം എം.​ഡി സ​മ​ദ്, അ​ബു ഫ​ഹ​ദ്

എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

റി​യാ​ദ്: ടീം ​കാ​പി​റ്റ​ൽ സി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് റോ​യ​ൽ ക​പ്പ് സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറ് സീ​സ​ൺ ഒ​ന്നി​​ന്റെ ഫി​ക്സ്ച​ർ പ്ര​കാ​ശ​നം റി​യാ​ദി​ൽ ന​ട​ന്നു. മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ടീം ​കാ​പി​റ്റ​ൽ സി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ ജാ​സി​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​യ​ൽ ട്രാ​വ​ൽ​സ് എം.​ഡി സ​മ​ദ്, അ​ബു ഫ​ഹ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെൻറ്​ ബൈ​ലോ ട്ര​ഷ​റ​റും ടൂ​ർ​ണ​മെൻറ്​ ചെ​യ​ർ​മാ​നു​മാ​യ ബി​ൻ​യാ​മി​ൻ ബി​ൽ​റു അ​വ​ത​രി​പ്പി​ച്ചു.

റോ​യ​ൽ ട്രാ​വ​ൽ​സ് അം​ഗം അ​സ്​​ക​ർ, റി​ഫ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ, ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, സ​ക്കീ​ർ, യു.​എ​ഫ്.​സി അം​ഗ​ങ്ങ​ളാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ, ജ​ഷിം എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്പോ​ർ​ട്ടി​ങ്​ എ​ഫ്.​സി, ഈ​ത​ർ ഹോ​ളി​ഡേ​സ് റി​യാ​ദ് ബ്ലാ​സ്​​റ്റേ​ഴ്സ്, അ​ൽ ശി​ഫ എ​ഫ്.​സി, കിം​ച്ചി മാ​ർ​ട്ട് കെ.​എ​സ്.​എ അ​സീ​സി​യ സോ​ക്ക​ർ, സു​ലൈ എ​ഫ്.​സി, റി​യ​ൽ കേ​ര​ള, ഈ​ഗി​ൾ എ​ഫ്.​സി റി​യാ​ദ്, പ്ര​വാ​സി സോ​ക്ക​ർ സ്പോ​ർ​ട്ടി​ങ്, ആ​സ്​​റ്റ​ർ സ​ന​ദ് എ​ഫ്.​സി, മി​ഡ് ഈ​സ്​​റ്റ്​ ഫു​ഡ്സ് റെ​യി​ൻ​ബോ എ​ഫ്.​സി, ബ്ലാ​ക്ക് ആ​ൻ​ഡ്​ വൈ​റ്റ് എ​ഫ്.​സി, ബ്ലാ​സ്​​റ്റേ​ഴ്സ് എ​ഫ്.​സി വാ​ഴ​ക്കാ​ട്, അ​റേ​ബ്യ​ൻ ച​ല​ൻ​ജേ​സ് എ​ഫ്.​സി, ടി.​എ​സ്.​എ​സ് എ​ഫ്.​സി, ഫ്യൂ​ച്ച​ർ മൊ​ബി​ലി​റ്റി ലോ​ജി​സ്​​റ്റി​ക്സ് യൂ​ത്ത് ഇ​ന്ത്യ സോ​ക്ക​ർ, കു​ക്ബു​ക്ക് റെ​സ്​​റ്റാ​റ​ൻ​റ്​ മ​ൻ​സൂ​ർ റാ​ബി​യ എ​ഫ്.​സി തു​ട​ങ്ങി 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറ്​ ഈ ​മാ​സം 19, 26 തി​യ​തി​ക​ളി​ൽ നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ക. ടീം ​കാ​പി​റ്റ​ൽ സി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ബി​നാ​സ്, ഷൈ​ജ​ൽ, അ​ഖി​ൽ, ഷ​മീ​ർ പാ​ലോ​ട്, അ​ന​സ്, അ​ജീ​ഷ്, ദി​ൽ​ഷാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ജം​ഷി​ദ് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ന​സീ​ർ ന​സീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi newsTeam Capital City
News Summary - Team Capital City
Next Story