ടീം ക്ലൗഡ്സ് ഓഫ് അബ്ഹയും ഫാൽക്കൻ എഫ്.സിയും ‘ഇൻസിപിറ 2023’ സംഘടിപ്പിച്ചു
text_fieldsഅബ്ഹ: അസീറിലെ കല, സാംസ്കാരിക കൂട്ടായ്മയായ ക്ലൗഡ്സ് ഓഫ് അബ്ഹയും ഫാൽക്കൻ എഫ്.സിയും ചേർന്ന് സംഘടിപ്പിച്ച കല, കായിക വിരുന്ന് ‘ഇൻസിപിറ 2023’ അസീറിലെ മലയാളി സമൂഹത്തിന് കാഴ്ചയുടെ നവ്യാനുഭവമായി. വൈവിധ്യമാർന്ന പരിപാടികൾ ചടങ്ങിന് കുളിർമയേകി. പായസമത്സരം, മൈലാഞ്ചിയിടൽ മത്സരം, കരാട്ടേ പ്രദർശനം എന്നിവ നടന്നു. ലെന ഇന്റർനാഷനൽ, ജനൂബ് സ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, ജീസാൻ ഗ്രാമ പഞ്ചായത്ത്, ബാൻഡ് ഓഫ് ടിസർട്ട്, ജിദ്ദ വൈബ്സ് എന്നിവരുടെ വിവിധ പരിപാടികൾ സദസ്സിനെ ഇളക്കിമറിച്ചു. സാമൂഹിക പ്രവർത്തകൻ അഷ്റഫ് കുറ്റിച്ചൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ ഖമീസ് മുശൈത്തിലെ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രധാനികൾ പങ്കെടുത്തു.
ബഷീർ മൂന്നിയൂർ, പ്രകാശൻ നാദാപുരം, ഷൗക്കത്ത് ആലത്തൂർ, അൻസാർ ആനപ്പാറ, ഡോ. ലുക്മാൻ, സത്താർ ഒലിപ്പുഴ, നജീബ് തുവ്വൂർ, സനാഫ മുസ്തഫ, അഷ്റഫ്, ജയശങ്കർ, മുരുഗദാസ് എന്നിവർ ആശംസകൾ നേർന്നു. ഫാൽക്കൻ എഫ്.സി സെക്രട്ടറി ജമീലിനെ അഷ്റഫ് കുറ്റിച്ചൽ ഉപഹാരം നൽകി ആദരിച്ചു. പ്രവാസം അവസാനിച്ച് മടങ്ങുന്ന പ്രഫ. ശാഹുൽ കോട്ടക്കൽ, സി.കെ. ഷിയാസ് എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പും നൽകി. പായസമത്സരത്തിൽ ബബി ജാബിർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മൈലാഞ്ചി മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ യഥാക്രമം റാഹില ജന്നഹ്, ഫാത്തിമ വഫ ഫൈസൽ, ഹസ്ന ഗഫൂർ എന്നിവർ വിജയികളായി. മൈകെയർ ആശുപത്രിയിലെ ഡോ. ഷഹാനയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നിരവധി പേർ പ്രയോജനപ്പെടുത്തി. നാസിക്, ഫാരിസ് കോട്ടക്കൽ, നസ്വീബ്, ഷിഫാസ്, ലാലാ ഷിഫാസ്, മെഹബൂബ ശാഹുൽ, മനാഫ് പരപ്പിൽ, ജമീൽ, മുനീർ പാറമ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.