ശ്രദ്ധേയമായി റിയാദ് കെ.ഇ.എഫിന്റെ ടെക്നോ ആർട്ട് ഫെസ്റ്റ് ‘തരംഗ് 24’
text_fieldsറിയാദ്: കേരള എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) റിയാദ് ചാപ്റ്റർ ടെക്നോ കൾചറൽ ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു. ‘തരംഗ്’ എന്ന പേരിൽ അരങ്ങേറിയ പരിപാടിയിൽ സംഗീത സംവിധായകനും ഗായകനുമായ ഹിഷാം അബ്ദുൽ വഹാബും ഐ.ഡി ഫ്രഷ് ഫുഡ്സ് ഗ്ലോബൽ സി.ഇ.ഒ പി.സി. മുസ്തഫയും മുഖ്യാതിഥികളായി. ഷാഹിദലി ആമുഖ പ്രഭാഷണം നിർവഹിച്ചു. ഇക്ബാൽ പൊക്കുന്ന് സംസാരിച്ചു. ‘ഗാല്യൂബ് -വിഷൻ ടു വെഞ്ചർ’ എന്ന ടെക്നിക്കൽ സെഷനിൽ പി.സി. മുസ്തഫ ബിസിനസ് വിജയത്തെ കുറിച്ച് ഉൾക്കാഴ്ചകൾ നൽകി. നൗഷാദലി മോഡറേറ്ററായി. ചോദ്യങ്ങൾക്ക് പി.സി. മുസ്തഫ മറുപടി നൽകി. എൻജിനീയർമാർക്ക് വേണ്ടി രൂപം കൊടുത്ത മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചും അദ്ദേഹം നിർവഹിച്ചു. മാഗസിൻ ‘കെഫ്ടെക്’ പ്രാകാശനം ബീക്കൺ ഗ്രൂപ് ഗ്രൂപ് എം.ഡി. നമ്രാസ് നിർവഹിച്ചു. പരിപാടിയിൽ എഴുന്നൂറോളം പേർ പങ്കെടുത്തു.
ആർട്സ് ഫെസ്റ്റ് സംഗീത സംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. ‘ഗബ്രിറ്റ് - കെ.ഇ.എഫ്’ എക്സലൻസി എൻജിനീയറിങ് അവാർഡ് നബീൽ ഷാജുദ്ദീനും ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സാബു പുത്തൻപുരയ്ക്കലിനും കമ്യൂണിറ്റി ഇംപാക്ട് അവാർഡ് കരീം കണ്ണപുരത്തിനും എൻജിനീയറിങ് ഓണ്ടർപ്രണർ എക്സലൻസ് അവാർഡ് ഷാഹിദ് മലയിലിനും നോൺ എൻജിനീയറിങ് ഓണ്ടർപ്രണർ എക്സലൻസ് അവാർഡ് എം.ടി.പി. മുഹമ്മദ് കുഞ്ഞിക്കും സമ്മാനിച്ചു. മൈൻഡ് മാസ്റ്റേഴ്സ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഡ്യൂൺസ് ഇൻറർനാഷനൽ സ്കൂൾ അക്കാദമിക് അഡ്വൈസർ കതിരേശൻ സമ്മാനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.