തെലങ്കാന സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsജുബൈൽ: തെലങ്കാന കരിംനഗർ സ്വദേശി മുഹമ്മദ് അബ്ദുൽ കബീർ (41) ആണ് ജുബൈലിൽ മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച മുഹമ്മദിന് ചികിത്സ നൽകിയെങ്കിലും മരിച്ചു . ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം മുവാസാത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ മുഹമ്മദ് അബ്ദുൽ മുജീബ്, മാതാവ് : റഫത്തുന്നിസ ബീഗം , ഭാര്യ: ആലിയ, മക്കൾ: അബ്ദുൽ മുജീബ്, അലീഷ മിനാൽ, മുഹമ്മദ് സൊഹൈബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.