Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right52 ഡി​ഗ്രി...

52 ഡി​ഗ്രി സെ​ഷ്യ​ൽ​സ്​ ചൂ​ടു​മാ​യി വേ​ന​ൽ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ

text_fields
bookmark_border
temperature
cancel

റി​യാ​ദ്​: മ​ക്ക​യി​ൽ 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ വേ​ന​ൽ​ക്കാ​ലം അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണെ​ന്ന്​ കാ​ലാ​വ​സ്ഥ വ​കു​പ്പ്​ വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി പ​റ​ഞ്ഞു.

മ​ക്ക​യി​ലേ​ത്​ ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണ്. സൗ​ദി​യി​ൽ ഈ ​വ​ർ​ഷ​ത്തെ വേ​ന​ൽ​ക്കാ​ലം അ​വ​സാ​നി​ക്കാ​ൻ ഇ​നി 50 ദി​വ​സ​ങ്ങ​ൾ കൂ​ടി ബാ​ക്കി​യു​ണ്ട്. വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ താ​പ​നി​ല ശ​രാ​ശ​രി​യേ​ക്കാ​ൾ ര​ണ്ട്​ ഡി​ഗ്രി സെ​ൽ​ഷ്യ​സും റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ മേ​ഖ​ല​ക​ളി​ൽ 1.5 ഡി​ഗ്രി സെ​ൽ​ഷ്യ​സും ഉ​യ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ പ​ല മേ​ഖ​ല​ക​ളി​ലും ശ​രാ​ശ​രി​യേ​ക്കാ​ൾ ഉ​യ​ർ​ന്ന മ​ഴ​ക്കും സാ​ധ്യ​ത​യു​ണ്ട്. മ​ക്ക, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​കു​മെ​ന്നും വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi weathertemperature rise
News Summary - Temperature Rise
Next Story