Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ഇന്ന്​ 10...

സൗദിയിൽ ഇന്ന്​ 10 വിദേശികൾ മരിച്ചു; 2039 പുതിയ രോഗികൾ

text_fields
bookmark_border
സൗദിയിൽ ഇന്ന്​ 10 വിദേശികൾ മരിച്ചു; 2039 പുതിയ രോഗികൾ
cancel

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച്​ 10 വിദേശികൾ കൂടി മരിച്ചു. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരോ ആൾ വീതം റിയാദ്​, യാംബു  എന്നിവിടങ്ങളിലുമാണ്​ മരിച്ചത്​.

യാംബുവിൽ ഇതാദ്യമായാണ്​ മരണം രേഖപ്പെടുത്തുന്നത്​. 43നും 90നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ഇവരെ വിവിധ രോഗങ്ങൾ  അലട്ടിയിരുന്നു. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 283 ആയി. അതെസമയം ഇടയ്​ക്ക്​ ലഭിച്ചിരുന്ന ആശ്വാസത്തിന്​ പകരം ആശങ്ക പകർന്ന്​ രോഗികളുടെ എണ്ണം  ഉയർന്നു. 2039 പേരിലാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 46869 ആയി. ഇതിൽ 27535 പേർ ആശുപത്രിയിൽ  ചികിത്സയിലാണ്​. അതിൽ തന്നെ 156 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലുമാണ്​.

സൗദി പൗരന്മാരുടെ ഇടയിലും രോഗവ്യാപനം വർധിച്ചതായാണ്​ പുതിയ കണക്ക്​ കാണിക്കുന്നത്​. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 41 ശതമാനമായി ഉയർന്നു. ബാക്കി 59 ശതമാനം മറ്റ്​ വിവിധ രാജ്യക്കാരാണ്​. പുതിയ  രോഗികളിൽ 75 ശതമാനം പുരുഷന്മാരും 25 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ  പറഞ്ഞു.

കുട്ടികളിലെ രോഗവ്യാപനവും കൂടിയിട്ടുണ്ട്​. 11​​​​​​ ശതമാനം കുട്ടികൾക്കാണ്​ പുതുതായി കോവിഡ്​ ബാധിച്ചത്​. യുവാക്കളിൽ അത്​ മൂന്ന്​ ശതമാനവും മുതിർന്നവരിൽ  86 ശതമാനവുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 513,587 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 27ാം ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ  ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ കൂടി മരിച്ചതോടെ മക്കയിൽ 120 ഉം ജിദ്ദയിൽ 84 ഉം ആയി മരണസംഖ്യ. 

പുതിയ രോഗികൾ: ജിദ്ദ 482, റിയാദ്​ 478, മക്ക 356, മദീന 247, ഹുഫൂഫ്​ 93, ദമ്മാം 93, ത്വാഇഫ്​ 68, യാംബു 27, ഖത്വീഫ്​ 21, തുറൈബാൻ 11, സഫ്​വ 11, ദറഇയ 11, ഖുൻഫുദ 10, താദിഖ്​ 10,  ഖോബാർ 9, വാദി ദവാസിർ 8, ബേയ്​ഷ്​ 7, ബീഷ 6, ഖറഅ 6, മുസൈലിഫ്​ 6, അൽറൈൻ 6, ജുബൈൽ 5, റാസതനൂറ 5, അൽജഫർ 4, വാദി അൽഫറഅ 4, മനാഫ്​  അൽഹദീദ 4, ദുർമ 4, ഖമീസ്​ മുശൈത്​ 3, ദഹ്​റാൻ 3, അൽഖുറുമ 3, അൽഹദ 3, ശറൂറ 3, ഹാഇൽ 3, അൽഖർജ്​ 3, അൽഖറഇ 2, നമീറ 2, അബഹ 1, ബുറൈദ 1,  അൽസഹൻ 1, അലൈത്​ 1, തുവാൽ 1, തബൂക്​ 1, അൽദിലം 1, ലൈല 1, ഹുത്ത സുദൈർ 1

മരണസംഖ്യ: മക്ക 120, ജിദ്ദ 84, മദീന 39, റിയാദ്​ 16, ഹുഫൂഫ്​ 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ 1, യാംബു 1.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiacoronagulf newsmalayalam newscorona viruscovid 19
News Summary - Ten foreigners die in Saudi -Gulf news
Next Story