സൗദിയിൽ ഭീകര വേട്ട: പത്തുപേർ പിടിയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ദേശസുരക്ഷാ വകുപ്പ് 10 പേരടങ്ങുന്ന ഭീകര സംഘത്തെ പിടികൂടി. ദീർഘകാലത്തെ നിരീക്ഷണത്തിന് ശേഷം സെപ്റ്റംബർ 22ന് പിടികൂടിയ സംഘത്തെക്കുറിച്ച് 28ന് രാത്രിയാണ് ദേശസുരക്ഷ വകുപ്പ് വാർത്ത പുറത്തുവിട്ടത്.
സുരക്ഷ കാരണങ്ങളാൽ വ്യക്തികളുടെ പേരോ മറ്റു വിവരങ്ങളോ ബന്ധപ്പെട്ടവർ പുറത്തുവിട്ടിട്ടില്ല. പിടിയിലായ പത്തിൽ മൂന്നുപേർ മൂന്ന് വർഷം മുമ്പ് ഇറാനിൽനിന്ന് പരിശീലനം നേടി വന്നവരാണ്. മറ്റുള്ളവർ സംഘത്തിൽ ചേർന്ന് വിവിധ തീവ്രവാദ ദൗത്യങ്ങൾ ഏറ്റെടുത്തവരാണ്.
ഒരു വീട്, കൃഷിയിടം എന്നിവ ഇവർ ആസ്ഥാനമായി സ്വീകരിച്ചിരുന്നു. സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും ഉൾപ്പെടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന മുപ്പതോളം ഇനങ്ങൾ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
കലാഷ്‌നികോവ് മെഷീൻ ഗൺ, ചാരപ്രവർത്തനത്തിനുള്ള നൂതന ഉപകാരങ്ങൾ, ജി3 ഗൺ, സ്‌നിപ്പർ റൈഫിൾ, വയർലസ് ഉപകരണങ്ങൾ, വിവിധയിനം കത്തികൾ, ലാപ്ടോപ്പ്, മെമ്മറി കാർഡുകൾ, മാപ്പുകൾ തുടങ്ങിയവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.