ഖത്തീഫിൽ വന്‍ ഭീകര വേട്ട; മൂന്ന് പേർ കൊല്ലപ്പെട്ടു
text_fieldsദമ്മാം: കിഴക്കൻ സൗദിയിലെ ദമ്മാമിനടുത്ത് സൈഹാത്തിൽ വന്‍ തീവ്രവാദ വേട്ട. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. മോഷ്ടിച്ച വാഹനത്തിലെത്തി സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്ത സംഘത്തിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചടിച്ചു. ഇതേ തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മൂവരും കൊല്ലപ്പെട്ടത്. പൊതു സ്വത്ത് നശിപ്പിക്കല്‍, സാധാരണക്കാർക്ക് നേരെ അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ക്രിമിനല്‍ കേസുകളില്‍ സുരക്ഷാ വിഭാഗം തിരയുന്നവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്വദേശി പൗരൻമാരായ ജഅ്ഫർ ഇബ്ൻ ഹസൻ അൽമക്കി അൽ മുബൈരിക്ക്, സാദിഖ് അബ്ദുല്ല മഹ്ദി ആൽ ദർവീശ് എന്നിവരും ബഹ്റൈനി സ്വദേശിയായ ഹസൻ മഹ്മൂദ് അബൂ അബ്ദുല്ല എന്നയാളുമാണ് കൊല്ലപ്പെട്ടത്.
ഖത്തീഫിലെ സൈഹാത്തിനടുത്ത് അൽസുഹൂർ ഏരിയയിലാണ് സംഭവം. സുരക്ഷാ വിഭാഗത്തിെൻറ പ്രത്യേക സേനയുടെ നേതൃത്വത്തിൽ സ്ഥലത്ത് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. മോഷ്ടിച്ച ടയോട്ട കൊറോളയിൽ, വ്യാജ നമ്പർ േപളറ്റ് പതിച്ച് എത്തിയാണ് സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇൗ വാഹനത്തിൽ നിന്ന് പത്ത് കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളും ആയുധ ശേഖരവും കണ്ടെത്തി. യന്ത്രത്തോക്കുകൾ, വെടിമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. റാഇദ് ഉബൈദ് അൽമുൈതരി, സാമി അൽഹർബി, അബ്ദുസ്സലാം സിയാഹ് അൽഅനസി, മൂസ അലി അൽഖിബ്ബി, നവാഫ് മിഹ്മാസ് അൽഉതൈബി, ഹസൻ സഹ്ലൂലി, മുഫറിഹ് അൽസിബൈഹി, സുൽത്വാൻ അൽമുതൈരി, മൂസ അൽശറാറി, ഫഹദ് അൽറുവൈലി തുടങ്ങി കഴിഞ്ഞ ഏതാനും മാസങ്ങളിലായി വീരമൃത്യു വരിച്ച സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ച കേസിൽ ആഭ്യന്തര മന്ത്രാലയം തിരയുന്ന കൊടും കുറ്റവാളികളാണ് കൊല്ലപ്പെട്ടത്. സൈനിക ഒാപ്പറേഷനിൽ സുരക്ഷേസനാംഗങ്ങൾക്കാർക്കും പരിക്കേറ്റിട്ടില്ല. ഭീകര സംഘങ്ങൾക്കായി കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.