തുർക്കിയയിലെ ഭീകരാക്രമണം; സൗദി അപലപിച്ചു
text_fieldsറിയാദ്: തുർക്കിയയുടെ തലസ്ഥാന നഗരമായ അങ്കാറക്ക് സമീപം വ്യോമയാന കമ്പനിയുടെ ആസ്ഥാനത്ത് വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. എല്ലാത്തരത്തിലുള്ള ഭീകരതയെയും തീവ്രവാദത്തെയും സൗദി നിരാകരിക്കുന്നുവെന്നും ഏത് രീതിയിലുള്ള ആക്രമങ്ങളെയും ശക്തമായി അപലപിക്കുക എന്ന അചഞ്ചല നിലപാടാണ് സൗദിക്കുള്ളതെന്നും തുർക്കിയയിലെ സൗദി എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബങ്ങൾക്കും തുർക്കിയ സർക്കാറിനും ജനങ്ങൾക്കും സൗദിയുടെ ആത്മാർഥമായ അനുശോചനവും ദുഃഖവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നുവെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഭീകരാക്രമണത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 22പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുർക്കിയ അധികൃതർ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. അക്രമികളായ രണ്ടുപേരും കൊല്ലപ്പെട്ടു. അതിൽ ഒരാൾ സ്ത്രീയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.