ഭീകരാക്രമണം: യമനിലെ ഏദൻ വിമാനത്താവളത്തിെൻറ കേടുപാടുകൾ തീർക്കാൻ സൗദി
text_fieldsജിദ്ദ: ഭീകരാക്രമണത്തിൽ യമനിലെ ഏദൻ വിമാനത്താവളത്തിലുണ്ടായ കേടുപാടുകൾ പരിഹരിക്കാനും പ്രവർത്തനം പുനരാരംഭിക്കാനും സൗദി അറേബ്യ. നാശനഷ്ടങ്ങൾ നിർണയിക്കാൻ യമെൻറ പുനർനിർമാണത്തിനും വികസനത്തിനുമുള്ള സൗദി പ്രോഗ്രാമിന് കീഴിൽ പ്രത്യേകസംഘം രൂപവത്കരിച്ചു. യമൻ സർക്കാറിെൻറയും പ്രാദേശിക മേഖല അധികാരികളെയും ഏദൻ വിമാനത്താവള ഒാഫിസിനെയും സഹകരിപ്പിച്ചാണ് സംഘം രൂപവത്കരിച്ചത്.
വിമാനത്താവളത്തിൽ സ്ഫോടനം നടന്ന് 24 മണിക്കൂറിനുള്ളിൽ സൗദി പ്രോഗ്രാമിന് കീഴിലെ എൻജിനീയറിങ് സംഘം സ്ഥലത്ത് എത്തിയിരുന്നു. കരാറുകാർ, കൺസൾട്ടൻറുകൾ, സാേങ്കതിക വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സംഘം സ്ഫോടനത്തിൽ കെട്ടിടത്തിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി.
തലസ്ഥാനമായ സൻആയിലെ വിമാനത്താവളം കഴിഞ്ഞാൽ യമനിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഏദൻ. സ്ഥലത്തുനിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടികൾ സംഘം സ്വീകരിച്ചു. ഇൻഫ്രാസ്ട്രക്ചർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സാനിറ്ററി ജോലികൾക്കാവശ്യമായ ഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി വിമാനത്താവളത്തിെൻറ പ്രവർത്തനം പുനരാരംഭിക്കുന്നതിന് അടിയന്തര നടപടികൾ സംഘം സ്വീകരിക്കുകയാണ്. ഏദൻ അന്താരാഷ്ട്ര വിമാനത്താവള പുനരധിവാസ പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കാൻ അടുത്തിടെയാണ് 54.4 ദശലക്ഷം സൗദി റിയാലിെൻറ കരാർ ഒപ്പുവെച്ചത്.ഏതാനും ദിവസങ്ങൾക്ക് മുമ്പ് റിയാദിലെ പ്രോഗ്രാം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ജനറൽ സൂപ്പർവൈസറാണ് അതിന് നേതൃത്വം നൽകിയത്.
യമൻ മന്ത്രിമാർ, അംബാസഡർമാർ, നയതന്ത്ര, മാധ്യമ പ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പുകൾ എന്നിവയുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. അടിയന്തര ആവശ്യങ്ങൾ പരിഗണിച്ച് യമെൻറ വികസനത്തിനും പുനർനിർമാണത്തിനും 'സൗദി പ്രോഗ്രാം' കഴിഞ്ഞ കാലങ്ങളിൽ നിരവധി പദ്ധതികളാണ് യമനിൽ നടപ്പാക്കിയത്. അന്താരാഷ്ട്ര നിലവാരത്തിൽ വിമാനത്താവളം പ്രവർത്തന സജ്ജമാക്കുകയും സേവന നിലവാരം മികച്ചതാക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ രണ്ടാംഘട്ട പദ്ധതിയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏഴ് അടിസ്ഥാന മേഖലകളിലായി 193 ലധികം പദ്ധതികൾ ഇതിനകം സൗദി പ്രോഗ്രാം യമനിൽ നടപ്പാക്കിയിട്ടുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, ജലം, ഉൗർജം, ഗതാഗതം, കൃഷി, മത്സ്യബന്ധനം, ഗവൺമെൻറ് ശേഷി വർധിപ്പിക്കൽ തുടങ്ങിയ മേഖലകൾ ഇതിലുൾപ്പെടും. സൗദിയും യമനും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും യമനിൽ സുസ്ഥിര വികസനം കൈവരിക്കുന്നതിനും വേണ്ടിയാണ് ഇത്രയും പദ്ധതികൾ നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.